Saturday, April 20, 2024
HomeKeralaകാട്ടുപന്നി കോന്നി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍, സംഭവം ഇന്നുപുലര്‍ച്ചെ

കാട്ടുപന്നി കോന്നി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍, സംഭവം ഇന്നുപുലര്‍ച്ചെ

ത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

ഈ സമയം രോഗികളാരും അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്. അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി ഒപി ടിക്കറ്റ് നല്‍കുന്ന ഇടം വഴി പുറത്തേക്ക് പോവുകയായിരുന്നു.

കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേർന്നാണ് മെഡിക്കല്‍ കോളേജ് സ്ഥിതിചെയ്യുന്നത്. കോളേജ് ഹോസ്റ്റലിന് സമീപത്ത് രാത്രിയില്‍ പതിവായി കാട്ടുപന്നികള്‍ എത്തുന്നതായി പറയപ്പെടുന്നു. മുൻപ് രാത്രികാലങ്ങളില്‍ മെഡിക്കല്‍ കോളേജിന്റെ മുറ്റത്ത് കാട്ടുപോത്തുകള്‍ എത്തുന്നത് പതിവായിരുന്നു.

വനംവകുപ്പിന്റെ കണക്ക് പറയുന്നു, കാട്ടുപന്നിയും ആനയുമല്ല പാമ്ബാണ് പണി !

കാട്ടുപന്നിയും കാട്ടാനയും ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന സംഭവങ്ങള്‍ ഏറെ നടന്നിട്ടും വനംവകുപ്പിന്റെ കണക്കുകളില്‍ ഏറ്റവും പ്രശ്നക്കാർ പാമ്ബാണ്. കാട്ടുപന്നിയും കാട്ടാനയും മനുഷ്യരെ ആക്രമിച്ച്‌ കൊന്നതും പരിക്കേല്‍പ്പിച്ചതും വനംവകുപ്പ് നിസാരമായി കാണുന്നതായി ആക്ഷേപമുണ്ട്.

കാട്ടുപന്നികള്‍ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് കുറുകെ ചാടുകയും ചെയ്ത സംഭവങ്ങളില്‍ കഴിഞ്ഞ ആറ് വർഷത്തിനിടെ ജില്ലയില്‍ അഞ്ച് പേർ മരണപ്പെട്ടു. നൂറിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഇക്കാര്യം മാദ്ധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുകയും തദ്ദേശ സ്ഥാപനങ്ങള്‍ കണക്കുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുള്ളതാണ്. ജനങ്ങളില്‍ നിന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ് ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അധികാരം നല്‍കിയത്. എന്നിട്ടും കാട്ടുപന്നി ശല്യത്തെക്കുറിച്ച്‌ വ്യക്തമായ കണക്കുകള്‍ വനംവകുപ്പിനില്ല.

വനംവകുപ്പിന്റെ കണക്കുകളില്‍ മനുഷ്യനെ കൂടുതല്‍ ആക്രമച്ചിട്ടുള്ളത് പാമ്ബാണ്. 2016 മുതല്‍ പുലി ആക്രമിച്ചതായി കണക്കുകള്‍ ഇല്ല. കാട്ടുപൂച്ചയുടെ ആക്രമണമാണ് കണക്കിലുള്ളത്. കടുവയുടെ ഒരു ആക്രമണമാണ്‌ കോന്നിയിലെ പട്ടികയിലുള്ളത്. മ്ലാവ്, കാട്ടുപന്നി, കാട്ടാന ഇവയുടെ ആക്രമണ കണക്കുകളും രേഖകളിലുണ്ട്.

കോന്നി വനം ഡിവിഷനിലെ കണക്കുകള്‍

(വിവിധ വർഷങ്ങളില്‍ പാമ്ബുകടിയേറ്റ് മരിച്ചവർ, പരിക്കേറ്റവർ)

2018 : 04, (27)
2019 : 02, (32)
2020 : 0, (27)
2021 : 0, (35)
2022 : 0, (30)
2023 : 0, (32)

കടുവയുടെ ആക്രമണം
2019 : മരണം : 01

കാട്ടുപന്നി ആക്രമണം

(വർഷം, മരിച്ചവർ, പരിക്കേറ്റവർ)
2019 : 2, (32)
2020 : 0, (20)
2021 : 0, (19)
2022 : 01,(22)
2023 : 0, (22)

കാട്ടാന ആക്രമണം
2023 : മരണം : 01.

മ്ലാവ് ആക്രമണത്തില്‍ പരിക്കേറ്റവർ
2010 : 03.
2021 : 01.
2022 : 03
2023 : 01

കാട്ടുപന്നി ആക്രമിച്ചും വാഹനങ്ങള്‍ക്ക് കുറുകെ

ചാടിയുണ്ടായ അപകടങ്ങളിലും മരിച്ചവർ:

(മാദ്ധ്യമങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടത്)

മരണങ്ങള്‍:

2020 : 2

2022 : 1

2023 : 1

2024 : 1

പരിക്കേറ്റവർ : 178

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular