Connect with us
Malayali Express

Malayali Express

തുലാവർഷം : പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

KERALA

തുലാവർഷം : പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.

നാലു ദിവസം അതിതീവ്ര മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ ഇന്ന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴയോടൊപ്പമുള്ള ഇടിമിന്നലില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

കന്യാകുമാരി, മാലിദ്വീപ്‌ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ മീന്‍പിടിത്തത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

Latest News