Connect with us
Malayali Express

Malayali Express

കഴിഞ്ഞ ഏഴ് വര്‍ഷമയായി ടൂര്‍ണമെന്റുകളില്‍ ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല ; കോഹ്ലി ശ്രദ്ധിക്കണമെന്ന് ഗാംഗുലി

LATEST NEWS

കഴിഞ്ഞ ഏഴ് വര്‍ഷമയായി ടൂര്‍ണമെന്റുകളില്‍ ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല ; കോഹ്ലി ശ്രദ്ധിക്കണമെന്ന് ഗാംഗുലി

Published

on

ബി സി സി ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്ത്യക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി സൗരവ് ഗാംഗുലി. ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മികച്ച ടീം തന്നെയാണ്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ടൂര്‍ണമെന്റുകളില്‍ ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. മികച്ച കളികള്‍ പല ടൂര്‍ണമെന്റുകളിലും ഇന്ത്യ പുറത്തെടുക്കുന്നുണ്ട്. സെമിയും, ഫൈനലും ഒഴിച്ച്. കോഹ്ലിക്ക് ആ പ്രശ്നം പരിഹരിക്കാന്‍ കഴിയും എന്ന് കരുതുന്നു. കോഹ്ലി ചാമ്പ്യന്‍ പ്ലേയറാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

കൂടാതെ വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പിംങ്ങില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ പ്രകടനം ബാറ്റിങ്ങിലും പുറത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 100 മത്സരങ്ങള്‍ ഒക്കെ കളിക്കണമെങ്കില്‍ ബാറ്റിങ്ങില്‍ കുറെ കൂടി ശ്രദ്ധിക്കണമെന്നും ഗാംഗുലി പറഞ്ഞു.

Continue Reading

Latest News