Thursday, April 25, 2024
HomeKeralaസര്‍വേകള്‍ക്ക് പെയ്ഡ് ന്യൂസ് സ്വഭാവം; തട്ടിക്കൂട്ടിയ കണക്കുകളെന്നും മുഖ്യമന്ത്രി പിണറായി

സര്‍വേകള്‍ക്ക് പെയ്ഡ് ന്യൂസ് സ്വഭാവം; തട്ടിക്കൂട്ടിയ കണക്കുകളെന്നും മുഖ്യമന്ത്രി പിണറായി

ലപ്പുറം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സർവേകളില്‍ പലതും പെയ്ഡ് ന്യൂസ് സ്വഭാവത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ചില ഏജൻസികളെ വെച്ച്‌ ഒട്ടും സുതാര്യതയില്ലാതെ, തട്ടിക്കൂട്ടിയ കണക്കുകള്‍ വെച്ചാണ് ചിലർ സർവേയെന്ന പേരില്‍ തെറ്റായ വിവരം പുറത്തുവിടുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്‍റെയെല്ലാം ലക്ഷ്യം. ഇവ പെയ്ഡ് ആണോയെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ട്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇത്തരം തെറ്റായ സർവേകള്‍ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് ഉയർന്ന ഭൂരിപക്ഷത്തില്‍ ജയിച്ച കെ.കെ. ഷൈലജ മട്ടന്നൂരില്‍ തോല്‍ക്കുമെന്നുവരെ സർവേ പ്രവചനമുണ്ടായിരുന്നു. ഒരു സർവേയില്‍ തോല്‍വി പ്രവചിച്ച പലരും ഇപ്പോള്‍ മന്ത്രിമാരാണ്. ബി.ജെ.പിയെ എതിർക്കുന്നതില്‍ പ്രത്യയശാസ്ത്രപരമായോ, പ്രായോഗികമായോ കോണ്‍ഗ്രസ്സിന് ഒരു താല്‍പര്യവുമില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സില്‍നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.

മുൻ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളില്‍ തുടങ്ങി പലരും ഇന്ന് ബി.ജെ.പി ഓഫിസിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുകയാണ്. മലപ്പുറം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി യു.ഡി.എഫ് നോമിനിയായി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായ വ്യക്തിയാണ്. എറണാകുളത്ത് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി കോണ്‍ഗ്രസ്സിന്‍റെ സംഭാവനയാണ്. 2004ല്‍ കാലടി സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലും 2011ല്‍ പി.എസ്.സി ചെയർമാന്‍റെ പോസ്റ്റിലും ഇദ്ദേഹത്തെയാണ് കോണ്‍ഗ്രസ്സ് നിയോഗിച്ചിരുന്നത്. പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി മുൻ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും പാർട്ടിയുടെ ഐ.ടി സെല്‍ തലവനുമായിരുന്നു. കണ്ണൂരിലെ ബി.ജെ.പി സ്ഥാനാർഥി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധർമ്മടത്ത് കോണ്‍ഗ്രസ്സ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ്.

മാവേലിക്കരയിലെ എൻ.ഡി.എ സ്ഥാനാർഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ആയിരുന്നയാളാണ്. ഇന്ന് കേരളത്തില്‍ എൻ.ഡി.എക്കുവേണ്ടി മത്സരിക്കുന്ന നാലില്‍ ഒന്നും മുൻ യു.ഡി.എഫുകാരാണെന്നും പിണറായി കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular