Thursday, April 25, 2024
HomeKeralaതൊഴിലാളിപാര്‍ട്ടികള്‍ ഭരിയ്‌ക്കുമ്ബോള്‍ തൃശൂര്‍ പൂരമൈതാനിയില്‍ സാധാരണക്കാരുടെ പൂരക്കാഴ്ച മറയ്‌ക്കുന്ന വലിയ വിഐപി ഗ്യാലറി; ഒടുവില്‍ പൊളിച്ചു

തൊഴിലാളിപാര്‍ട്ടികള്‍ ഭരിയ്‌ക്കുമ്ബോള്‍ തൃശൂര്‍ പൂരമൈതാനിയില്‍ സാധാരണക്കാരുടെ പൂരക്കാഴ്ച മറയ്‌ക്കുന്ന വലിയ വിഐപി ഗ്യാലറി; ഒടുവില്‍ പൊളിച്ചു

തൃശൂര്‍: തൊഴിലാളികളുടെ പാര്‍ട്ടിക്കാര്‍ അധികാരത്തില്‍ കയറുമ്ബോഴാണ് അവര്‍ വിഐപികള്‍ ആകുന്നത് എന്നാണ് തൃശൂരിലെ പരിഹാസം.

സാധാരണക്കാരുടെ സ്പന്ദനമറിയുന്ന പാര്‍ട്ടി അറിഞ്ഞുകൊണ്ട് തന്നെ തേക്കിന്‍ കാട് മൈതാനത്തില്‍ എല്ലാവരുടെയും പൂരക്കാഴ്ച മറയ്‌ക്കുന്ന കൂറ്റന്‍ വിഐപി പന്തല്‍ കഴിഞ്ഞ കുറെ നാളുകളായി ഉയരുകയായിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി ഇടപെട്ടതോടെ ഈ വിഐപി ഗ്യാലറി പൊളിയ്‌ക്കാന്‍ തീരുമാനിച്ചു.

പൂരത്തിനായി തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ നിര്‍മിക്കുന്ന വിഐപി ഗാലറി നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ കൂറ്റന്‍ വിഐപി ഗാലറി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിഐപി പവലിയന്‍ കാരണം കുടമാറ്റം കാണാന്‍ സാധിക്കില്ലെന്നു വ്യാപകമായ പരാതിയുമായി തൃശൂര്‍ സ്വദേശി നാരായണന്‍ കുട്ടിയുടെ ഹര്‍ജിയിലാണ് കാഴ്ച മറയ്‌ക്കുന്ന രീതിയിലുള്ള ഗാലറി നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

കൂറ്റന്‍ വിഐപി പന്തലിന് നിര്‍ദേശിച്ച പാര്‍ട്ടിക്കാപാര്‍ട്ടിനേതാക്കളും ചില മന്ത്രിമാരും ഇപ്പോള്‍ എല്ലാ കുറ്റവും കലക്ടര്‍ വിആര്‍ കൃഷ്ണതേജയുടെ തലയില്‍ കെട്ടിവെയ്‌ക്കുകയാണ്. പവലിയന്‍ നിര്‍മിക്കുന്നത് ജില്ലാ ഭരണകൂടമാണെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടര്‍ക്ക് ഉത്തരവ് നല്‍കിയത്. അതായത് ചില മന്ത്രിമാര്‍ക്കോ, പാര്‍ട്ടിനേതാക്കള്‍ക്കോ ഒന്നും ഒരു പങ്കുമില്ലെന്ന് സാരം.

വിദേശ വിനോദ സഞ്ചാരികളുടെ പേരു പറഞ്ഞായിരുന്നു ഇത്രയും വലിയ വിഐപി പവലിയന്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങിയത്. തുടക്കം മുതലേ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വം പ്രതിനിധികള്‍ ഇതിനെതിരായിരുന്നു. കഴിഞ്ഞ മാസം ചേര്‍ന്ന പൂരം അവലോകന യോഗത്തില്‍ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ഇത് പരിശോധിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരും പറഞ്ഞെങ്കിലും മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

വിഐപി പവലിയനിലേക്ക് പാസിനായി കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് അപേക്ഷയും ക്ഷണിച്ചിരുന്നു. അതിനിടയിലാണ് ഗാലറി നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular