Connect with us
Malayali Express

Malayali Express

കൂടത്തായി കൊലപാതകം; ഒന്നരവയസുകാരി ആല്‍ഫൈന്റെ കൊലപാതകത്തിന് സാക്ഷി

KERALA

കൂടത്തായി കൊലപാതകം; ഒന്നരവയസുകാരി ആല്‍ഫൈന്റെ കൊലപാതകത്തിന് സാക്ഷി

Published

on

കൂടത്തായി കൊലപാതക പരമ്പരയില്‍ ഒന്നര വയസുകാരി ആല്‍ഫൈന്റെ കൊലപാതകം എങ്ങനെയായിരുന്നുവെന്ന് തെളിയിക്കുന്ന സുപ്രധാന സാക്ഷിമൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
ആല്‍ഫൈന് കഴിക്കാനുള്ള ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കി ജോളി ഷാജുവിന്റെ സഹോദരിയുടെ കൈയില്‍ കൊടുക്കുന്നത് കണ്ടുവെന്നാണ് സാക്ഷിമൊഴി. ഈ ബ്രഡ് സഹോദരി ആല്‍ഫൈനു നല്‍കുകയായിരുന്നു. സഹോദരിയുടെ മടിയിലിരുത്തിയാണ് കുട്ടിക്ക് ഭക്ഷണം കൊടുത്തത്. ബ്രഡ് കഴിച്ച് രണ്ടു സെക്കന്‍ഡിനുള്ളില്‍ കുട്ടിയുടെ കണ്ണ് പിറകിലേക്കു മറിയുന്നതും സഹോദരിയുടെ മടിയില്‍ നിന്നു കുട്ടി വീഴുന്നതും കണ്ടുവെന്ന് മൊഴിയിലുണ്ട്.

ആല്‍ഫൈന്റെ സഹോദരന്റെ ആദ്യ കുര്‍ബാനയുടെ സദ്യയ്ക്കിടയിലായിരുന്നു സംഭവം. അന്ന് ചടങ്ങില്‍ പങ്കെടുത്ത സ്ത്രീയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയത്. കേസ് തെളിയിക്കുന്നതില്‍ ഈ മൊഴി പൊലീസിനു വലിയ പിന്തുണയാകും.ആല്‍ഫൈന് ബ്രെഡില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തിയതാണെന്നു കഴിഞ്ഞ ദിവസം ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. ആല്‍ഫൈന് കഴിക്കാന്‍ എടുത്തുവെച്ച ബ്രെഡില്‍ തന്ത്രപരമായാണു ജോളി സയനൈഡ് പുരട്ടിയത്. ഷാജുവിന്റെ സഹോദരിയെ അവിടെ നിന്നു മാറ്റിയിട്ടാണ് ബ്രെഡില്‍ സയനൈഡ് പുരട്ടിയത്. ഇതൊന്നുമറിയാതെ സഹോദരി ബ്രെഡ് ആല്‍ഫൈനു നല്‍കി.ആല്‍ഫൈനു താന്‍ സയനൈഡ് പുരട്ടിയ ഭക്ഷണം നല്‍കിയില്ലെന്നാണ് ജോളി ആദ്യം ചോദ്യെ ചെയ്തപ്പോള്‍ പറഞ്ഞത്. തെളിവെടുപ്പ് വേളയിലും ഇത് ആവര്‍ത്തിച്ചു. ഷാജുവിന്റെ സഹോദരിയാണ് കുട്ടിക്ക് ഭക്ഷണം നല്‍കിയതെന്നും പറഞ്ഞു. എന്നാല്‍ ശനിയാഴ്ച പകല്‍ നടന്ന ചോദ്യം ചെയ്യലില്‍ ആല്‍ഫൈന്റെ ഭക്ഷണത്തില്‍ സയനൈഡ് പുരട്ടിയത് താന്‍ തന്നെയാണെന്നു ജോളി സമ്മതിക്കുകയായിരുന്നു.

Continue Reading

Latest News