Connect with us
Malayali Express

Malayali Express

ജോളിയുമായി ബന്ധപ്പെടുത്തി മനപൂര്‍വം കഥകള്‍ പ്രചരിപ്പിക്കുന്നു: പിറകില്‍ മറ്റെന്തോ ലക്ഷ്യമെന്ന് പോലീസ്

KERALA

ജോളിയുമായി ബന്ധപ്പെടുത്തി മനപൂര്‍വം കഥകള്‍ പ്രചരിപ്പിക്കുന്നു: പിറകില്‍ മറ്റെന്തോ ലക്ഷ്യമെന്ന് പോലീസ്

Published

on

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മന:പൂര്‍വം കഥകള്‍ പ്രചരിപ്പിക്കുന്നതായി പോലീസ്. ഇത് മറ്റെന്തോ ലക്ഷ്യം വെച്ചാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കേസിലെ മുഖ്യപ്രതി ജോളിയുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തുന്നവരെ പിന്നീട് പോലീസ് സമീപിച്ച് വിവരം തേടിയിട്ടുണ്ട്.

അന്വേഷണ സംഘത്തിന്റെ പരിധിയിലില്ലാത്ത ആളുകളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ആരാണെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. വളരെ പ്രമാദമായ കേസായതിനാല്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നതിനെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

പതിനാല് വര്‍ഷത്തിനുള്ളില്‍ നടന്ന ആറ് കൊലപാതകങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്രയേറെ സങ്കീര്‍ണമായ കേസിന്റെ അന്വേഷണം വഴി തെറ്റിക്കാന്‍ ആരെങ്കിലും മന:പൂര്‍വ്വം ശ്രമിക്കുന്നുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്.

Continue Reading

Latest News