Connect with us
Malayali Express

Malayali Express

കൂടത്തായി കൊലപാതകം: ഒന്നും അറിയണ്ടായിരുന്നു; വാര്‍ത്തകള്‍ കേട്ട് കണ്ണീര്‍ തോരാതെ സിലിയുടെ അമ്മ

KERALA

കൂടത്തായി കൊലപാതകം: ഒന്നും അറിയണ്ടായിരുന്നു; വാര്‍ത്തകള്‍ കേട്ട് കണ്ണീര്‍ തോരാതെ സിലിയുടെ അമ്മ

Published

on

കൂടത്തായി കൊലക്കേസില്‍ ഓരോ പുതിയ വിവരങ്ങള്‍ വരുമ്പോഴും കണ്ണീര്‍ തോരാതെ സിലിയുടെ അമ്മ അന്നമ്മ. സിലിയും കുഞ്ഞും പോയതില്‍ പിന്നെ കണ്ണു തോര്‍ന്ന ദിവസമില്ല. അപ്പോഴാണ് അവരെ ഇല്ലാതാക്കിയതാണെന്ന വാര്‍ത്ത അറിയുന്നത്. എത്ര സന്തോഷമായിട്ട് ജീവിച്ച് വന്നതാണ്. അവരെ ഇല്ലാതാക്കിക്കളഞ്ഞില്ലേയെന്നും അന്നമ്മ ചോദിച്ചു.

കൂടത്തായി കൊലക്കേസ് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നുതുടങ്ങി മൂന്നാം ദിവസമാണ് അന്നമ്മ വിവരം അറിഞ്ഞത്. ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ വാര്‍ത്ത വയ്ക്കാതെയും പത്രം മാറ്റിയും അന്നമ്മയില്‍ നിന്ന് വിവരം മറച്ചുവച്ചു. സിലിയുടെ സഹോദരന്‍ സിജോയുടെ കുട്ടികള്‍ വാര്‍ത്ത കാണുന്നതിനിടെയാണ് അന്നമ്മ വിവരം അറിഞ്ഞത്. സിലിയുടെ ഭര്‍ത്താവ് ഷാജുവിന് മരണത്തില്‍ പങ്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അന്നമ്മ. എല്ലാവരോടും പെട്ടെന്ന് കൂട്ടുകൂടുന്ന പ്രകൃതമാണ് സിലിക്ക്. എപ്പോഴും പ്രസന്നവതിയായിരുന്നു സിലി. കുടുംബത്തിലെ എന്തുകാര്യത്തിനും സിലി ചുറുചുറുക്കോടെ മുന്നിലുണ്ടായിരുന്നെന്നും അന്നമ്മ പറഞ്ഞു.

സിലിക്ക് ലഭിക്കുന്ന സ്വീകാര്യതയും സിലിയുടെയും ഷാജുവിന്റെയും ജീവിതം കണ്ടുള്ള അസൂയയുമായിരിക്കണം ജോളിയെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്ന് അന്നമ്മ പറഞ്ഞു. ആല്‍ഫൈന്‍ മരിച്ച ശേഷം ഒരു കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹത്തിലായിരുന്നു സിലി. ഈ പ്രായത്തില്‍ അത് എളുപ്പമല്ലെന്നും മരുന്ന് കഴിക്കണമെന്നും പറഞ്ഞ് ജോളിയാണ് ആയുര്‍വേദ ആശുപത്രിയില്‍ കൊണ്ടുപോയത്. അവിടുന്ന് കിട്ടിയ കഷായം ദിവസവും കഴിച്ചിരുന്നുവെന്നും അന്നമ്മ കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News