Connect with us
Malayali Express

Malayali Express

ജോളിയുടെ സഹോദരീ ഭര്‍ത്താവിനെ ചോദ്യം ചെയ്തു; ഷാജുവിനെ നാളെ വീണ്ടും ചോദ്യം ചെയ്യും

KERALA

ജോളിയുടെ സഹോദരീ ഭര്‍ത്താവിനെ ചോദ്യം ചെയ്തു; ഷാജുവിനെ നാളെ വീണ്ടും ചോദ്യം ചെയ്യും

Published

on

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ സഹോദരീ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. ഇടുക്കി രാജകുമാരി സ്വദേശിയായ തെങ്ങുംകുടി ജോണിയെയാണ് ചോദ്യം ചെയ്തത്. ഇയാളുടെ വീട്ടില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ജോളിയുടെ ബന്ധുവാണെന്നതിലുപരിയായി ഈ കേസുമായി തനിക്ക് ബന്ധമില്ലെന്നും കേസുമായി സഹകരിക്കുമെന്നും ജോണി വ്യക്തമാക്കി.

കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. വടകര റൂറല്‍ എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഷാജുവിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കി. ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ ഒന്നിലേറെ തവണ ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

കഴിഞ്ഞ ദിവസം ജോളിയെ ഷാജുവിന്റെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്ന് കഴിഞ്ഞും ഷാജുവിനെയും പിതാവ് സഖറിയാസിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കൂടാതെ ഭാര്യയുടെയും കുഞ്ഞിന്റെയും ഉള്‍പ്പെടെയുള്ള മരണങ്ങള്‍ ഷാജുവിന്റെ അറിവോടെയായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയിട്ടുമുണ്ട്.

Continue Reading

Latest News