Connect with us
Malayali Express

Malayali Express

കനത്ത മഴയ്ക്ക് സാധ്യത: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

KERALA

കനത്ത മഴയ്ക്ക് സാധ്യത: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ കോഴഞ്ചേരിയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്.

Continue Reading

Latest News