Connect with us
Malayali Express

Malayali Express

പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ബീഫ്; വെയിറ്ററെ യുവാവ് ആക്രമിച്ചു

KERALA

പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ബീഫ്; വെയിറ്ററെ യുവാവ് ആക്രമിച്ചു

Published

on

ബീഫ് കറി വില്‍പ്പന നടത്തിയതിന് വാഴക്കുളത്ത് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചെന്ന പ്രചാരണം തെറ്റാണെന്ന് പോലീസ്. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നതായി പോലീസ് വിശദമാക്കി. മൂവാറ്റുപുഴയ്ക്ക് സമീപം വാഴക്കുളത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ഹോട്ടല്‍ വെയ്റ്ററെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ശരിക്കും സംഭവിച്ചതെന്താണെന്ന് പോലീസ് പറയുന്നതിങ്ങനെ: കപ്പയ്ക്കൊപ്പം പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്ത് യുവാവിന് നല്‍കിയത് ബീഫ് ആയിരുന്നു. ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനായ യുവാവിന് ബീഫ് അലര്‍ജിയുള്ള വിവരത്തെ കുറിച്ച് ഹോട്ടലുകാര്‍ക്ക് അറിവില്ലായിരുന്നു. കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഉടമയായ അരുണ്‍ കുമാറാണ് പന്നിയ്ക്ക് പകരം ബീഫ് വിളമ്പിയതിന് വെയിറ്ററെ കൈകാര്യം ചെയ്തത്.

വെയിറ്ററായ സോനു ടോമിയാണ് പന്നിയ്ക്ക് പകരം ബീഫ് വിളമ്പിയത്. സംഭവം ശ്രദ്ധയില്‍പെട്ട അരുണ്‍ പ്രകോപിതനാവുകയായിരുന്നു. കറി വെയിറ്ററുടെ നേരെ എറിഞ്ഞതോടെ സംഭവം സംഘര്‍ഷത്തിലെത്തുകയായിരുന്നു. എന്നാല്‍ ബീഫ് വില്‍പ്പനയുമായി സംബന്ധിച്ച് തര്‍ക്കം, സംഘര്‍ഷം എന്ന നിലയക്കാണ് സംഭവം പ്രചരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ബീഫ് വില്‍പ്പനയുമായി ബന്ധിപ്പിച്ച് സംഘര്‍ഷത്തിന് രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഘര്‍ഷത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്നും ഇവര്‍ തമ്മില്‍ പ്രശ്നം പരിഹരിച്ചെന്നും പോലീസ് വ്യക്തമാക്കി. അതേസമയം നേരത്തെ അരുണ്‍ കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വാഴക്കുളത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Continue Reading

Latest News