Connect with us
Malayali Express

Malayali Express

ഇന്ത്യന്‍ സൈന്യത്തെ വിട്ടുനല്‍കാം, ഭീകരരെ ഇല്ലാതാക്കണം; പാകിസ്ഥാനോട് രാജ്‌നാഥ് സിംഗ്

INDIA

ഇന്ത്യന്‍ സൈന്യത്തെ വിട്ടുനല്‍കാം, ഭീകരരെ ഇല്ലാതാക്കണം; പാകിസ്ഥാനോട് രാജ്‌നാഥ് സിംഗ്

Published

on

ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഇന്ത്യ സഹായംനല്‍കാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തീവ്രവാദികളെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തെ പാകിസ്ഥാനിലേക്ക് അയയ്ക്കാന്‍ തയ്യാറാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഹരിയാനയിലെ കര്‍ണാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് പാകിസ്ഥാന്‍ തെളിയിക്കണമെന്നും പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം താന്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം കേട്ടെന്നും, അതില്‍ കാശ്മീരിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. കാശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഇനിയും ഉന്നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.കാശ്മീരിനെ മറന്നേക്കൂ. അതിനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട. അത് എവിടെ വേണമെങ്കിലും നിങ്ങള്‍ ഉന്നയിക്കൂ. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആരും ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പോകുന്നില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയെ രണ്ടായി വിഭജിച്ചത് നിങ്ങളാണ്. എന്നാല്‍ 1971ല്‍ നിങ്ങളുടെ രാജ്യം രണ്ടായി പിളര്‍ന്നു. സാഹചര്യം വന്നാല്‍ പാകിസ്ഥാന്‍ പല കഷ്ണങ്ങളായി ഇനി വിഭജിക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി.അതേസമയം പാകിസ്താന്‍ ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി സൈന്യത്തില്‍ നിന്ന് ഉണ്ടാവുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

Continue Reading

Latest News