Connect with us
Malayali Express

Malayali Express

സര്‍ക്കാരിനെ വെട്ടിലാക്കി മരട് നഗരസഭ: ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കൈമാറിയില്ല

KERALA

സര്‍ക്കാരിനെ വെട്ടിലാക്കി മരട് നഗരസഭ: ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കൈമാറിയില്ല

Published

on

ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതില്‍ സര്‍ക്കാരിനെ വെട്ടിലാക്കി മരട് നഗരസഭ കൗണ്‍സില്‍. ഫ്‌ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് നഗരസഭാ യോഗത്തില്‍ തീരുമാനമായില്ല. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തതാണ് കാരണം.
ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമയപരിധിയ്ക്കുള്ളില്‍ കാര്യങ്ങള്‍ നീങ്ങേണ്ടതിനാല്‍ ഇനി വിഷയം കൗണ്‍സില്‍ യോഗത്തില്‍ വയ്‌ക്കേണ്ടതുണ്ടോയെന്ന ആശയക്കുഴപ്പത്തിലാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥസംഘം. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പൊളിക്കല്‍ നടപടികളെക്കുറിച്ച് കൗണ്‍സിലില്‍ വിശദീകരിച്ചു. കൗണ്‍സില്‍ അംഗീകാരം ആവശ്യപ്പെട്ടതോടെയാണ് അജണ്ടയില്‍ ഇല്ലെന്ന സാങ്കേതികത്വം ഉന്നയിച്ച് അംഗങ്ങള്‍ എതിര്‍ത്തത്. യോഗത്തില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍ വിയോജനക്കുറിപ്പുമായി രംഗത്തുവന്നാല്‍ എടുക്കുന്ന തീരുമാനം റദ്ദാകുമെന്ന് കൗണ്‍സിലര്‍മാര്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.50,000 രൂപയില്‍ കൂടുതല്‍ ചെലവു വരുന്ന എന്തു നടപടിയും അജണ്ടയില്‍ ഉള്‍പ്പെടുത്തി കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമെ അതിനു നിയമസാധുതയുള്ളുവെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

Continue Reading

Latest News