Connect with us
Malayali Express

Malayali Express

ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേട്ടമുണ്ടാക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

KERALA

ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേട്ടമുണ്ടാക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Published

on

കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ നേട്ടമുണ്ടാക്കുമെന്ന് ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷനും എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് വ്യക്തതയില്ലെന്ന് പ്രചരിപ്പിക്കുന്നത് മാദ്ധ്യമങ്ങളാണെന്നും കണ്ണൂര്‍ യൂണിയന്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എയ്ക്ക് തികഞ്ഞ വിജയസാദ്ധ്യതയുണ്ട്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തുവാരിയത്. അക്കാലത്തുപോലും ഇപ്പോള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ കെ. സുരേന്ദ്രന് മൂവായിരത്തോളം വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്രത്തോടൊപ്പം കേരളവും വളരണമെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ്, കെ.പി.എം.എസ് അടക്കമുള്ള ഒരു സമുദായ സംഘടനയും എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. ശരിദൂരമെന്നാണ് എന്‍.എസ്.എസ് അടക്കമുള്ളവരുടെ നിലപാട്. എസ്.എന്‍.ഡി.പി യോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ഉള്ളതിനാല്‍ പ്രത്യേകിച്ച് ഒരു ചായ്വ് കാട്ടാനാകില്ല.

ബി.ഡി.ജെ.എസിന്റെ നിലപാടാണ് താന്‍ പറയുന്നത്. ചില വിഷയങ്ങളില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. പാര്‍ട്ടി രൂപീകരണകാലത്ത് എതിര്‍ത്ത ഇടത്, വലത് മുന്നണികള്‍ ഇപ്പോള്‍ തങ്ങളെ സ്വാഗതം ചെയ്യുന്നു. ബി.ഡി.ജെ.എസ്, എന്‍.ഡി.എയുടെ ഭാഗമായപ്പോഴാണ് വോട്ടുവിഹിതം 16 ശതമാനംവരെ ഉയര്‍ന്നത്. ശബരിമല വിഷയത്തില്‍ സ്ത്രീകളെ മലകയറ്റാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിച്ചത്. ഉത്തരവാദിത്വം കേന്ദ്രത്തിന്റെ തലയിലിടാനും ശ്രമിച്ചു. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് ഇടപെടുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാര്‍ പറഞ്ഞു.

Continue Reading

Latest News