Connect with us
Malayali Express

Malayali Express

മൂന്നാറില്‍ മുട്ടിലിഴഞ്ഞ കുഞ്ഞിനെ രക്ഷിച്ചത് ആട്ടോഡ്രൈവര്‍

KERALA

മൂന്നാറില്‍ മുട്ടിലിഴഞ്ഞ കുഞ്ഞിനെ രക്ഷിച്ചത് ആട്ടോഡ്രൈവര്‍

Published

on

മൂന്നാര്‍ രാജമലയില്‍ വാഹനത്തില്‍ നിന്നു രാത്രി റോഡില്‍ വീണ കുഞ്ഞിനെ രക്ഷിച്ചത് ആട്ടോഡ്രൈവര്‍ കനകരാജാണെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. വനംവകുപ്പു ജീവനക്കാര്‍ പേടിച്ചു നോക്കിനില്‍ക്കെയാണ് കനകരാജ് കുഞ്ഞിനെ രക്ഷിച്ചത്.റോഡില്‍ ഇഴഞ്ഞുനീങ്ങിയ കുട്ടിയെ കനകരാജ് എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ വനംവകുപ്പുദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷിച്ചതെന്ന വാദം പൊളിഞ്ഞു. പ്രേതസാന്നിദ്ധ്യമുള്ള പ്രദേശമാണെന്ന വിശ്വാസവും തല മൊട്ടയടിച്ച് വസ്ത്രം ധരിക്കാത്ത കുഞ്ഞിനെ കണ്ട് പ്രേതമാണെന്ന തെറ്റിദ്ധാരണയിലുണ്ടായ ഭീതിയും കാരണം വാച്ചര്‍മാര്‍ കുഞ്ഞിന്റെ സമീപത്തേക്ക് പോയില്ല. ജീപ്പില്‍നിന്നു വീണ കുട്ടി ചെക്പോസ്റ്റിന് സമീപത്തേക്ക് മുട്ടിലിഴഞ്ഞെത്തിയിരുന്നു.

പിന്നീട് കനകരാജ് കുഞ്ഞിനെ എടുത്ത് വാച്ചര്‍മാരെ ഏല്‍പ്പിക്കുകയായിരുന്നു.ആദ്യം പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്ന് കനകരാജ് കുട്ടിയെ എടുത്തുനീങ്ങുന്ന ഭാഗം ഒഴിവാക്കിയിരുന്നു. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ട മൂന്നാമത്തെ വ്യക്തിയെ കുറിച്ചുള്ള അന്വേഷണമാണ് കനകരാജാണ് കുട്ടിയെ രക്ഷിച്ചതെന്ന വിവരം പുറത്തെത്തിച്ചത്.സെപ്തംബര്‍ എട്ടിനാണ് പഴനിയില്‍ പോയി മടങ്ങുകയായിരുന്ന ജീപ്പില്‍ നിന്ന് ഒന്നരവയസുകാരി റോഡിലേക്ക് വീണത്. കമ്പളിക്കണ്ടം സ്വദേശികളായ മാതാപിതാക്കള്‍ സംഭവസ്ഥലത്ത് നിന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞത്. അപ്പോള്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. വനംവകുപ്പ് വാച്ചര്‍മാര്‍ പോലീസിന് കൈമാറിയ കുട്ടിയെ സംഭവദിവസം രാത്രി തന്നെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി.

കമ്പിളിക്കണ്ടം സ്വദേശികളായ സതീഷ്‌സത്യഭാമ ദമ്പതികളുടെ കുഞ്ഞായിരുന്നു അത്. രാജമല അഞ്ചാംമൈലില്‍ വളവ് തിരിയുന്നതിനിടയില്‍ മാതാവിന്റെ കൈയില്‍ നിന്നു കുഞ്ഞ് തെറിച്ചു വീഴുകയായിരുന്നു. അതറിയാതെ ജീപ്പ് ഓടിച്ചുപോയി. മൂന്നുമണിക്കൂര്‍ സഞ്ചരിച്ച് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ നഷ്ടമായ വിവരം അറിഞ്ഞത്.

Continue Reading

Latest News