Connect with us
Malayali Express

Malayali Express

കൂടത്തായി കൊലപാതകം-ഷാജുവിനെ കൊല്ലാന്‍ ശ്രമിച്ചത് ആശ്രിത നിയമനത്തില്‍ ജോലി ലഭിക്കാനും ജോണ്‍സനെ വിവാഹം കഴിക്കാനുമെന്ന് വെളിപ്പെടുത്തല്‍

KERALA

കൂടത്തായി കൊലപാതകം-ഷാജുവിനെ കൊല്ലാന്‍ ശ്രമിച്ചത് ആശ്രിത നിയമനത്തില്‍ ജോലി ലഭിക്കാനും ജോണ്‍സനെ വിവാഹം കഴിക്കാനുമെന്ന് വെളിപ്പെടുത്തല്‍

Published

on

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സനെ വിവാഹം കഴിക്കാനാണ് ഷാജുവിനെ കൊല്ലാന്‍ ശ്രമിച്ചത്. കൂടാതെ ഷാജു മരിച്ചാല്‍ ആശ്രിതനിയമനമായി ഇയാളുടെ ജോലി ലഭിക്കുമെന്ന കണക്കുകൂട്ടലും ജോളിക്ക് ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. വടകരയില്‍ എത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജോളിയെ ചോദ്യം ചെയ്തു. പോലീസ് കസ്റ്റഡിയിലെ രണ്ടാം ദിനം ഐ.പി.എസ് ട്രെയിനികളടക്കമുള്ളവരും ജോളിയെ ചോദ്യം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള എ.എസ്.പിമാരാണ് വടകര റൂറല്‍ എസ്.പി ഓഫീസിലെത്തി ജോളിയെ ചോദ്യം ചെയ്തത്.

ഉത്തര മേഖലാ ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് ഇത്തരം കേസുകളെ നേരിടുന്ന പരിശീലനം എന്ന നിലയില്‍ ജോളിയെ ഐ.പി.എസ് ട്രെയിനികളും ചോദ്യം ചെയ്യുന്നത്. ഷാജുവിനെ കൊന്ന് ജോണ്‍സനെ മൂന്നാം വിവാഹം ചെയ്യാന്‍ പദ്ധതിയിട്ടുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് ആശ്രിത നിയമനത്തിനായി ഷാജുവിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍.

Continue Reading

Latest News