Friday, April 26, 2024
HomeUSAക്വാക്കര്‍ ഓട്‌സില്‍ വിഷാണുക്കള്‍: ഡസന്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു, പ്ലാന്റ് അടച്ചുപൂട്ടി

ക്വാക്കര്‍ ഓട്‌സില്‍ വിഷാണുക്കള്‍: ഡസന്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു, പ്ലാന്റ് അടച്ചുപൂട്ടി

ല്ലിനോയി : ഒന്നര നൂറ്റാണ്ട് പാരമ്ബര്യമുള്ള ഭക്ഷ്യ ഉള്‍പ്പന്ന കമ്ബനിയായ ക്വാക്കറിന്റെ പ്ലാന്റ് അമേരിക്കയില്‍ പൂട്ടി.

ഇല്ലിനോയിയിലെ ഡാന്‍വില്ലില്‍ ക്വാക്കര്‍ ഓട്‌സ് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കമ്ബനി പ്ലാന്റാണ് അടച്ചുപൂട്ടുന്നത്. 510 ജീവനക്കാരെ പിരിച്ചുവിടും.

ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നതിനെ തുടര്‍ന്ന് ക്വാക്കര്‍ ഉല്‍പ്പന്നങ്ങള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചിരുന്നു. ച്യൂയി ഗ്രാനോള ബാറുകള്‍ .ധാന്യങ്ങള്‍, ധാന്യ ബാറുകള്‍, പ്രോട്ടീന്‍ ബാറുകള്‍, സ്‌നാക്ക് ബോക്‌സുകള്‍, തിരഞ്ഞെടുത്ത ലഘുഭക്ഷണങ്ങള്‍ എന്നിവ തിരിച്ചുവിളിക്കാനായിരുന്നു ഭക്ഷ്യസുരക്ഷാ അധികൃതര്‍ നിര്‍ദേശിച്ചത്.

ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഡാന്‍വില്ലെ പ്ലാന്റിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വിശദമായ അവലോകനത്തിന് ശേഷമാണ് പ്ലാന്റ് അടച്ചുപൂട്ടാന്‍ പെപ്‌സികോ തീരുമാനിച്ചത്. അസംസ്‌കൃത ഭക്ഷണങ്ങളിലൂടെയും സമ്ബര്‍ക്കം പുലര്‍ത്തുന്ന പ്രതലങ്ങളിലൂടെയും സാല്‍മൊനെല്ല ബാക്ടീരിയ പടരാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് നടപടി.
ക്വാക്കര്‍ ഓട്‌സ് ഉല്‍പ്പാദനം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ പെപ്‌സികോ പദ്ധതിയിടുന്നുണ്ട്. 1877 മുതല്‍ ഉപഭോക്താക്കള്‍ വിശ്വസിക്കുന്ന ക്വാക്കര്‍ ഉല്‍പ്പന്നങ്ങളുടെ കൃത്യസമയത്തെ വിതരണം തുടരാനാണ് ഈ നീക്കം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular