Saturday, April 20, 2024
HomeKeralaമന:പൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടുപ്പിച്ചെന്ന് ചിന്ത ജേറോം

മന:പൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടുപ്പിച്ചെന്ന് ചിന്ത ജേറോം

കൊല്ലം: സി പി എം സംസ്ഥാന സമിതി അംഗം ചിന്ത ജേറോം വാഹനാപകടത്തില്‍പ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ സെയ്ദലി എന്നിവർക്കെതിരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്.

സെയ്ദലി കാർ പിന്നോട്ടെടുത്ത് ഇടുപ്പിച്ചത് മന:പൂർവമാണെന്നും ഫൈസല്‍ അസഭ്യം പറഞ്ഞെന്നുമാണ് ചിന്തയുടെ പരാതി. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഫൈസലും സൈയ്ദലിയും ചിന്തയുടെ ആരോപണം നിഷേധിച്ചു. അബദ്ധത്തിലാണ് കാർ ചിന്തയുടെ ദേഹത്ത് തട്ടിയതെന്നാണ് അവർ പറയുന്നത്. ചിന്ത ജേറോം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം തിരുമുല്ലാവാരത്ത് വച്ച്‌ നടന്ന ചാനല്‍ ചർച്ചയില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴായിരുന്നു അപകടമുണ്ടായത്. ചർച്ചയ്‌ക്കിടെ കോണ്‍ഗ്രസ് – സി പി എം പ്രവർത്തകർ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ചിന്തയെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്താൻ നോക്കിയെന്ന് തന്നെയാണ് സി പി എമ്മും ആരോപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular