Friday, April 19, 2024
HomeObituaryകേബിള്‍ കാര്‍ തകര്‍ന്ന തൂണുമായി കൂട്ടിയിടിച്ച്‌ അപകടം; ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

കേബിള്‍ കാര്‍ തകര്‍ന്ന തൂണുമായി കൂട്ടിയിടിച്ച്‌ അപകടം; ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ന്റലിയ: തെക്കൻ തുർക്കിയില്‍ കേബിള്‍ കാർ തകർന്ന് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 10 പേർക്ക് പരിക്കുണ്ട്.

അപകടത്തേ തുടർന്ന് നിരവധി യാത്രക്കാരാണ് മണിക്കൂറുകള്‍ കേബിള്‍ കാറുകളില്‍ കുടുങ്ങിയത്. 16 കേബിള്‍ കാറുകളില്‍ നിന്നായി നൂറിലേറെ യാത്രക്കാരെയാണ് മണിക്കൂറുകള്‍ നീണ്ട രക്ഷ ദൗത്യത്തിലൂടെ മോചിപ്പിച്ചത്.

കേബിള്‍ കാറിന്റെ ക്യാബിൻ തകർന്ന തൂണുമായി കൂട്ടിയിടിച്ച്‌ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ ഈ തൂണ്‍ സമീപത്തെ പ്രവർത്തന ക്ഷമമായ ഒരു തൂണിന് മേലേക്ക് പതിച്ചതാണ് കേബിള്‍ കാറുകള്‍ കുടുങ്ങാൻ കാരണമായത്. അപകടത്തോടെ പ്രവർത്തിച്ചിരുന്ന എല്ലാ കാറുകളിലും ആളുകള്‍ കുടുങ്ങിയതും രക്ഷാ പ്രവർത്തകർക്ക് വെല്ലുവിളിയായി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതർ വിശദമാക്കി. തുർക്കിയിലെ ദുരന്ത നിവാരണ ഏജൻസിയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 128 യാത്രക്കാരെയാണ് വെള്ളിയാഴ്ച രാത്രി തെക്കൻ തുർക്കിയിലെ ആന്റലിയയില്‍ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 43 പേരാണ് ഇതില്‍ കുടുങ്ങിയത്. 500 രക്ഷാ പ്രവർത്തകരും ഏഴ് ഹെലികോപ്ടറുകളും പർവ്വതാരോഹകരുടേയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്.

ആന്റലിയ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കേബിള്‍ കാർ സംവിധാനത്തിലാണ് തകരാറുണ്ടായത്. വിനോദ സഞ്ചാരികളെ കോണ്യാല്‍ടി ബീച്ചില്‍ നിന്ന് 618 മീറ്റർ ഉയരത്തിലുള്ള ടൂണെക്‌ട്പെ മലയിലേക്ക് കൊണ്ടു പോവുന്നതായിരുന്നു ഈ കേബിള്‍ കാറുകള്‍. ആറ് പേർക്ക് വീതം സഞ്ചരിക്കാവുന്ന 36 ക്യാബിനുകളാണ് ഈ കേബിള്‍ കാർ സംവിധാനത്തിലുണ്ടായിരുന്നത്. 9 മിനിറ്റ് നീളുന്നതാണ് കേബിള്‍ കാറിലൂടെയുള്ള യാത്ര.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular