Saturday, April 20, 2024
HomeIndiaസൗജന്യ റേഷന്‍ തുടരും, 6 ജി നടപ്പിലാക്കും; ബിജെപി പ്രകടനപത്രിക പുറത്ത്

സൗജന്യ റേഷന്‍ തുടരും, 6 ജി നടപ്പിലാക്കും; ബിജെപി പ്രകടനപത്രിക പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തില്‍ ഊന്നിയുള്ള പ്രകടനപത്രികയില്‍ 14 ഭാഗങ്ങളാണുള്ളത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ്, വനിതാ സംവരണ നിയമം, പുതിയ ക്രിമിനല്‍ നിയമം എന്നിവ നടപ്പാക്കുമെന്ന് പത്രികയില്‍ വാഗ്ദാനമുണ്ട്.

ബുള്ളറ്റ് ട്രെയിനുകളും കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും. രാജ്യത്ത് 6 ജി നടപ്പാക്കും. എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈന്‍ വഴി നല്‍കും. 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം വരെ സൗജന്യ ചികിത്സ നല്‍കും.

മെട്രോ റെയില്‍ ശൃംഖല വിപുലമാക്കും, അഴിമതിക്കാര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും, അന്താരാഷ്ട്ര തലത്തില്‍ രാമായണോത്സവം സംഘടിപ്പിക്കുമെന്നും പത്രികയില്‍ പറയുന്നു.

സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷവും തുടരും. മുദ്ര ലോണ്‍ തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി മൂന്ന് കോടി വീടുകള്‍ നിര്‍മിക്കും. ട്രാന്‍സ്‌ജെന്‍ഡറുകളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് പി എം ആവാസ് യോജന വഴി വീടുകള്‍ നല്‍കുമെന്ന് അടക്കമുള്ള വാഗ്ദാനങ്ങളും പത്രികയിലുണ്ട്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, എസ്.ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബിജെപി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയില്‍ പറയാറുള്ളൂവെന്നും മോദി അവകാശപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular