Tuesday, April 23, 2024
HomeEurope24കാരനായ ഇന്ത്യൻ വിദ്യാര്‍ത്ഥി, കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

24കാരനായ ഇന്ത്യൻ വിദ്യാര്‍ത്ഥി, കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

വാൻകൂവർ: കാനഡയിലെ വാൻകൂവറില്‍ 24കാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ 24കാരനെയാണ് അജ്ഞാതർ വെടിവച്ച്‌ കൊന്നത്.

ഏപ്രില്‍ 12നായിരുന്നു സംഭവം. ചിരാഗ് ആന്റില്‍ എന്ന യുവ വിദ്യാർത്ഥിയാണ് മരിച്ചത്. ചിരാഗിനെ കാറിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വാൻകൂവർ പൊലീസ് പ്രസ്താവനയില്‍ വിശദമാക്കിയത്.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വിശദമാക്കുന്നത്. ഹരിയാനയിലെ സോണിപതില്‍ നിന്ന് എംബിഎ പഠനത്തിനായാണ് ചിരാഗ് വാൻകൂവറിലെത്തിയത്. 2022ലാണ് ചിരാഗ് കാനഡയിലെത്തിയത്. ചിരാഗിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രിയുടേയും വിദേശകാര്യ മന്ത്രിയുടേയും സഹായം തേടിയിരിക്കുകയാണ് ബന്ധുക്കള്‍.

വെടിവയ്പ് നടന്നുവെന്ന് പറയുന്ന ദിവസവും ബന്ധുക്കളോട് ചിരാഗ് സംസാരിച്ചിരുന്നു. ചിരാഗിന്റെ സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും വിവരങ്ങള്‍ ലഭിക്കാനുള്ള ശ്രമത്തിലുമാണ് കുടുംബമുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular