Tuesday, April 23, 2024
HomeKeralaവടകരയില്‍ രണ്ട് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം: പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

വടകരയില്‍ രണ്ട് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം: പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

ടകര: വടകരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ ആർഎംപി പ്രവർത്തകർക്ക് നേരെ ആക്രമണം. വടകര അഴിയൂരിലാണ് സംഭവം.

റവല്യൂഷണി യൂത്ത് ഫെഡറേഷന്‍ മേഖല പ്രസിഡന്‍റ് രോഷിന്‍, മേഖല കമ്മിറ്റി അംഗം രതുന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തുമണിയോടെ പ്രചാരണം കഴിഞ്ഞു മടങ്ങുമ്ബോഴായിരുന്നു ആക്രമണം.

ചിറയില്‍ പീടികയില്‍ വച്ച്‌ സിപിഎമ്മുകാരായ ഇരുപതോളം പേര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് രോഷിനും അതുലും വ്യക്തമാക്കുന്നത്. പരിക്കേറ്റ ഇരുവരേയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ശനിയാഴ്ച വടകരയില്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ആക്രമണം നടന്നതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയായിരുന്നു പാനൂരില്‍ ബോംബ് നിർമ്മാണം നടത്തിയതെന്ന പോലീസിന്റെ കണ്ടെത്തല്‍ ശരിവെക്കുന്നതാണ് ഇന്നലെ നടന്ന കടന്നാക്രമണമെന്ന് കെകെ രമ എംഎല്‍എയും പ്രസ്താവനയിലൂടെ ആരോപിച്ചു. എംഎല്‍എയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ക്ഷം നിലനിന്നിരുന്ന വടകര മണ്ഡലം സംഘർഷഭരിതമാക്കാനുള്ള പരിശ്രമങ്ങള്‍ സിപിഎം അവസാനിപ്പിക്കുന്നില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ റവല്യൂഷണറി യൂത്തിന്റെ

ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം റോഷിൻ, അഴിയൂർ മേഖലാ കമ്മിറ്റി അംഗം രതുൻ എന്നീ രണ്ട് സഖാക്കളെ അഴിയൂരില്‍ സംഘം ചേർന്ന് മാരകമായ അക്രമത്തിനിരയാക്കിയത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയായിരുന്നു പാനൂരില്‍ ബോംബ് നിർമ്മാണം നടത്തിയതെന്ന പോലീസിന്റെ കണ്ടെത്തല്‍ ശരിവെക്കുന്നതാണ് ഇന്നലെ നടന്ന കടന്നാക്രമണം. അതെന്താണ് ലക്ഷ്യം വെക്കുന്നതെന്ന് ഇതോടെ വ്യക്തമായി.

2008ല്‍ ആർഎംപി രൂപീകരിച്ച കാലം തൊട്ട് നടക്കുന്ന ആക്രമണങ്ങളുടെ പരമ്ബര ആരംഭിച്ചത് കണ്ണൂർ ജില്ലയുമായും മയ്യഴിയുമായും അതിർത്തി പങ്കിടുന്ന അഴിയൂരില്‍ ആയിരുന്നു. അഴിയൂരിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലം മുതല്‍ പാർട്ടി പ്രവർത്തകൻ ആയിരുന്ന സഖാവ് അബ്ദുള്‍ ഖാദറിനെയാണ് അന്ന് ആർഎംപി രൂപീകരണത്തെ തുടർന്ന് മാരകമായി ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്.

അതിർത്തി കടന്നെത്തുന്ന പാനൂർ കൂത്തുപറമ്ബ് മേഖലയിലെ സിപിഎമ്മിന്റെ കൊട്ടേഷൻ ഗുണ്ടാ സംഘങ്ങളാണ് അന്നുമുതല്‍ പ്രധാനപ്പെട്ട കടന്നാക്രമണങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത്. തുരുത്തി മുക്ക് മണല്‍കടവില്‍ വച്ച്‌ ആർഎംപി നേതാവ് കെകെ ജയൻ, ഒഞ്ചിയം ബാങ്ക് പരിസരത്ത് വച്ച്‌ പി ജയരാജൻ, ഒടുവില്‍ നിഷ്ടൂരമായ ടിപി കൊലപാതകമുള്‍പ്പെടെ നടത്താൻ വേണ്ടി കണ്ണൂർ ജില്ലയില്‍നിന്ന് ഗുണ്ടാസംഘങ്ങളെത്തുകയായിരുന്നു. ഈ കടന്നാക്രമണത്തിന് പുറകിലും അത്തരം അന്തർജില്ലാ ബന്ധങ്ങളുണ്ടോ എന്ന് പാനൂരിലെ ബോംബ് സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തില്‍

പോലീസ് അന്വേഷിക്കേണ്ടതുണ്ട്.

ഡിവൈഎഫ്‌ഐ നേതാവും ഒരു വധശ്രമക്കേസില്‍ കോടതി ശിക്ഷിച്ചു ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന അഫ്നാസ് എന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് മാരകആയുധങ്ങളുമായി സഖാക്കളെ ആക്രമിച്ചത്. ഈ സംഘത്തില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്നത് പോലീസ് അന്വേഷിച്ചു വെളിപ്പെടുത്തേണ്ടതുണ്ട്. നാട് മുഴുവൻ എല്ലാം മറന്നു വിഷു ആഘോഷിക്കുന്ന സന്തോഷ നിമിഷങ്ങളില്‍ നാടിന്റെ സമാധാനവും, സ്വസ്ഥതയും കളയാൻ നേതൃത്വം നല്‍കുന്ന ഇത്തരം ക്രിമിനല്‍ സംഘങ്ങളെ ജനങ്ങള്‍ ഒന്നാകെ ഒറ്റപ്പെടുത്തേണ്ടതുണ്ട്.

ഇന്നലെയാണ് പരാജയഭീതി പൂണ്ട സിപിഎം, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വടകരയില്‍ പ്രത്യേക യോഗം ചേർന്നത്. ഈ യോഗത്തിന്റെ കൂടെ പശ്ചാത്തലത്തിലാണോ ഈ കടന്നാക്രമണമെന്ന് സിപിഎം വ്യക്തമാക്കണം. എന്തെല്ലാം അട്ടിമറി ശ്രമങ്ങള്‍ നടത്തിയാലും എങ്ങനെയൊക്കെ പ്രകോപിപ്പിച്ചാലും വടകരയുടെ ജനവിധി സിപിഎമ്മിന്റെ ജനദ്രോഹ ഭരണത്തിനും അക്രമരാഷ്ട്രീയത്തിനും എതിരെയായിരിക്കും.

കടന്നാക്രമണങ്ങള്‍ കൊണ്ട് ഞങ്ങളെ പിന്തിരിപ്പിച്ചു കളയാനാവില്ലെന്ന് കാലം നിങ്ങളെ പഠിപ്പിച്ചില്ലേ? റവല്യൂഷനറി യൂത്ത് സഖാക്കള്‍ക്കെതിരായ സിപിഎം കടന്നാക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular