Connect with us
Malayali Express

Malayali Express

കൂടത്തായി കൊലപാതകം: ജോളിയുടെ യാത്ര പരിശോധിക്കും, അന്വേഷണം രാജകുമാരിയിലേക്ക്; ബന്ധുക്കളെ കൊന്നതായും ആരോപണം

KERALA

കൂടത്തായി കൊലപാതകം: ജോളിയുടെ യാത്ര പരിശോധിക്കും, അന്വേഷണം രാജകുമാരിയിലേക്ക്; ബന്ധുക്കളെ കൊന്നതായും ആരോപണം

Published

on

മാത്യു ജോണ്‍

കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കാൻ തീരുമാനം. ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേർത്ത്, അന്വേഷണസംഘം വിപുലീകരിക്കാനാണ് തീരുമാനം. ഏകോപനച്ചുമതലയും റൂറൽ എസ്പി കെ ജി സൈമണായിരിക്കും. നിലവിൽ 11 പേരുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

കൂടത്തായി കൊലപാതകപരമ്പരയിൽ ജോളി നിരന്തരം കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയതും പരിശോധിക്കുന്നു. അറസ്റ്റിലാകുന്നതിന് തൊട്ട് മുൻപത്തെ ആഴ്ചയും കോയന്പത്തൂരിൽ പോയി. പിഎച്ച്ഡി ചെയ്യാൻ വേണ്ടിയെന്ന വ്യാജേനയായിരുന്നു യാത്രകൾ.

കോയമ്പത്തൂരിൽ ജോളി ആരോക്കെയായി ബന്ധപ്പെട്ടുവെന്ന് അന്വേഷണ സംഘം പരിശോധിക്കും. അതേസമയം ജയശ്രീയുമായി ജോളി നിരന്തരം ബന്ധം പുലർത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേസിൽ കട്ടപ്പനയിലെ ഒരു മന്ത്രവാദിയുടെ പങ്കിനക്കുറിച്ചും ജോളി മൊഴി നൽകിയിട്ടുണ്ട്.

ജോളി ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. താമരശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഇതിനിടയിൽ രണ്ടുബന്ധുക്കളെയും കൊന്നതായി ആരോപണം ഉയർന്നിരിക്കുന്നു. ജോളി ഏറ്റവും അധികം വിളിച്ചിരിക്കുന്ന രാജകുമാരിയിലെ സഹോദരി ഭർത്താവ് ജോണിയെയും സംശയത്തിന്‍റെ നിഴലിലാണ്.

Continue Reading

Latest News