Wednesday, April 24, 2024
HomeKeralaഒരു മത രാഷ്‌ട്രത്തിലെ പ്രത്യേക നിയമത്തിനെ മറികടക്കാൻ മറ്റൊരു വഴിയുമില്ലാതെയായപ്പോള്‍ ചുളുവില്‍ ഇതിനെ ഒര്‍ജിനല്‍ കേരള...

ഒരു മത രാഷ്‌ട്രത്തിലെ പ്രത്യേക നിയമത്തിനെ മറികടക്കാൻ മറ്റൊരു വഴിയുമില്ലാതെയായപ്പോള്‍ ചുളുവില്‍ ഇതിനെ ഒര്‍ജിനല്‍ കേരള സ്റ്റോറിയാക്കുന്നു ;. ഹരീഷ് പേരടി

ധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അബ്ദുള്‍ റഹീമിനായി 34 കോടി ശേഖരിച്ചതിനെ കേരള സ്റ്റോറിയാക്കുന്നതിനെതിരെ നടൻ ഹരീഷ് പേരടി.ചുളുവില്‍ ഇതിനെ ആരും ഒർജിനല്‍ കേരളാ സ്റ്റോറിയാക്കണ്ട..ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ല.ഒരു മത രാഷ്‌ട്രത്തിലെ പ്രത്യേക നിയമത്തിനെ മറികടക്കാൻ മറ്റൊരു വഴിയുമില്ലാതെയായപ്പോള്‍ ആ നിയമത്തെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച്‌..ലോകമെമ്ബാടുമുള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യർ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ് അഥവാ മനുഷ്യരുടെ,മനുഷ്യത്വത്തിന്റെ ഒർജിനല്‍ സ്റ്റോറിയാണ്.

ആ 34 കോടിയില്‍..മലയാളികള്‍ മാത്രമല്ല..അതില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരുണ്ട്,വിത്യസ്ത മത വിഭാഗക്കാരുണ്ട്,എല്ലാ രാഷ്‌ട്രങ്ങളിലേയും വിദേശ പൗരൻമാരുണ്ട്,എന്തിന് സൗദിയിലെ അറബികള്‍ പോലുമുണ്ട്..എന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു.ഇവിടെ ബോച്ചെയുടെ പ്രസ്ക്തി ഒരു കോടി കൊടുത്ത് വീട്ടില്‍ പോയി കിടന്നുറങ്ങാതെ അയാള്‍ ആ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയെന്നതാണ്..അയാളുടെ പൂർവ്വകാല ചരിത്രവും ഭാവിയിലെ അയാളുടെ നിലപാടുകളും ഇവിടെ പ്രസ്ക്തമല്ല..ഈ വിഷയത്തെ അയാള്‍ മാനുഷികമായി സമീപിച്ചു എന്നത് തന്നെയാണ് പ്രസക്തം.മനുഷ്യർക്ക് പരസ്പ്പരം സഹകരിക്കാതെ ഒരടിപോലും മുന്നോട്ട് പോകാൻ പറ്റില്ല എന്ന് ഈ വിഷയം നമ്മെ ഓർമ്മപെടുത്തുന്നു..അത് മതമായാലും ജാതിയായാലും വർണ്ണമായാലും രാഷ്‌ട്രമായാലും..മനുഷ്യത്വം ജയിക്കട്ടെ എന്നും ഹരീഷ് പേരടി കുറിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular