Connect with us
Malayali Express

Malayali Express

ആദ്യാക്ഷരം എഴുതിച്ച് പിണറായി വിജയന്‍: ആചാരം തെറ്റിക്കാതെ ഒരുക്കങ്ങളും

KERALA

ആദ്യാക്ഷരം എഴുതിച്ച് പിണറായി വിജയന്‍: ആചാരം തെറ്റിക്കാതെ ഒരുക്കങ്ങളും

Published

on

വിജയദശമി ദിനത്തില്‍ കുട്ടിയെ എഴുത്തിനിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി ടി.പി രാമകൃഷ്ണന്റെ ഡ്രൈവര്‍ മിഥുന്റെ മകന്‍ ആരുഷിനെയാണ് മുഖ്യമന്ത്രി ആദ്യാക്ഷരമെഴുതിച്ചത്.

അഞ്ചുതിരിയിട്ട നിലവിളക്കം പാത്രത്തില്‍ അരിയും നാക്കിലയും കിണ്ടിയും വെള്ളവും തുളസിക്കതിരുമൊക്കെയായി ആചാരം തെറ്റിക്കാതെയായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങ്. ക്ലിഫ് ഹൗസിലെ സ്വീകരണമുറിയിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് ആരുഷിനെ മടിയിലിരുത്തിയാണ് മുഖ്യമന്ത്രി വിരല്‍ പിടിച്ച് ഹരിശ്രീ എഴുതിച്ചത്.

Continue Reading

Latest News