Connect with us
Malayali Express

Malayali Express

ഇടുക്കി ലോക്കാട് ഗ്യാപ്പില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികളെ കാണാതായി

KERALA

ഇടുക്കി ലോക്കാട് ഗ്യാപ്പില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികളെ കാണാതായി

Published

on

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ലോക്കാട് ഗ്യാപ്പില്‍ വീണ്ടും മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ പെട്ട് റോഡ് പണിയിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെ കാണാതായി. മുന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ടിപ്പര്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റ പട്ടാമ്പി സ്വദേശി സുബീറിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റോഡ് പണി നടക്കുന്ന ഭാഗത്ത് ഇരുവശങ്ങളിലും വാഹനം നിയന്ത്രിച്ചിരുന്ന തൊഴിലാളികളായ പാല്‍രാജ്, ചിന്നന്‍ എന്നിവരെയാണ് മുന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പാല്‍രാജിന്റെ കാലിന് ഒടിവുണ്ട്. മണ്ണ് മൂടിയ നിലയിലായിരുന്ന പാല്‍രാജിനെ സുഹൃത്തായ ചിന്നനാണ് രക്ഷിച്ചത്.

തമിഴ്നാട് സ്വദേശികളായ രണ്ട് തൊഴിലാളികളെയാണ് കാണാതായത്. ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി ജോലി ചെയ്തിരുന്നവരാണ് ഇവര്‍. ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. മറ്റൊരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Continue Reading

Latest News