Connect with us
Malayali Express

Malayali Express

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ഫോണ്‍ കണ്ടെത്താനായില്ല

KERALA

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ഫോണ്‍ കണ്ടെത്താനായില്ല

Published

on

കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഫോണ്‍ തിരഞ്ഞ് അന്വേഷണ സംഘം രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ വീട്ടിലെത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. ഫോണ്‍ എവിടെയാണെന്ന് അന്വേഷണ സംഘം ഷാജുവിനോട് ചോദിച്ചുവെങ്കിലും ഫലമുണ്ടായില്ല.

ഫോണിനെക്കുറിച്ച് അറിയില്ലെന്നാണ് ഷാജു പോലീസിനോട് പറഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൂട്ടി സീല്‍ ചെയ്ത പൊന്നാമറ്റം വീട്ടില്‍ ഉണ്ടാകാമെന്നും ഷാജു പറഞ്ഞു. ജോളിയുടെ ഫോണ്‍ കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. ജോളിക്ക് പലരുമായും ഫോണ്‍ വഴി ബന്ധമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഷാജുവിനെ ഇന്നലെ പകല്‍ മുഴുവന്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. അതിനിടെ ഷാജുവിനെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ജോളിയെ സംശയമില്ലെന്ന നിലപാടിലായിരുന്നു ഷാജുവും പിതാവ് സഖറിയാസും എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞതോടെ ജോളിയെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകളാണ് ഇരുവരും നടത്തുന്നത്.

Continue Reading

Latest News