Connect with us
Malayali Express

Malayali Express

കൂടത്തായി കൂട്ടക്കൊല; ജോളി കൂടുതല്‍ കുട്ടികളെ ലക്ഷ്യമിട്ടുവെന്ന് എസ്.പി; കൊലപാതകശ്രമം നടന്നത് അടുത്തിടെ

KERALA

കൂടത്തായി കൂട്ടക്കൊല; ജോളി കൂടുതല്‍ കുട്ടികളെ ലക്ഷ്യമിട്ടുവെന്ന് എസ്.പി; കൊലപാതകശ്രമം നടന്നത് അടുത്തിടെ

Published

on

കൂടത്തായി കൊലക്കേസില്‍ നിര്‍ണ്ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. കേസിലെ മുഖപ്രതിയായ ജോളി ബന്ധുക്കളായ രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍. പൊന്നാമറ്റം വീട്ടില്‍ തന്നെ രണ്ട് കുട്ടികളെയാണ് ജോളി കൊല്ലാന്‍ ശ്രമിച്ചത്. ഇത് കൂടാതെ സീപത്തുള്ള മറ്റൊരു വീട്ടിലും കൊലപാതക ശ്രമം നടത്തിയതായി എസ്.പി അറിയിച്ചു. അടുത്ത കാലത്താണ് ഈ ശ്രമങ്ങള്‍ നടന്നതെന്ന് എസ്.പി വെളിപ്പെടുത്തി.

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാരായ ജയശ്രീ, തന്റെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരിയുടെ പെണ്‍മക്കള്‍ എന്നിവരെയാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അതിനിടെ ജയശ്രീയ്ക്ക് പട്ടിയെ കൊല്ലാശന്നന പേരിലാണ് തന്റെ കയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന മാത്യുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജയശ്രീയുടെ മൊഴിയെടുത്തു.

റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആറാക്കി അന്വേഷിക്കാന്‍ തീരുമാനിച്ചതായി എസ്.പി അറിയിച്ചു. റോയിയുടെ കേസിലാണ് ഇപ്പോള്‍ തെളിവുകള്‍ ലഭിച്ചിട്ടുള്ളത്. അതിനാലാണ് ഈ കേസ് പ്രത്യേകം എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കാന്‍ തീരുമാനിച്ചത്. മറ്റ് കേസുകളില്‍ സമാന്തര അന്വേഷണം തുടരും. ജോളിയുടെ ഭര്‍ത്താവ് ഷാജു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും എസ്.പി അറിയിച്ചു.

ജോളിയെ നാളെ കസ്റ്റഡിയില്‍ വാങ്ങാനിരിക്കെ ഇന്ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോളിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ജോളിക്ക് മുഴുവന്‍ സമയ കാവലും ഏര്‍പ്പെടുത്തി.

Continue Reading

Latest News