Thursday, April 25, 2024
HomeKeralaവിഷുവിനും പാതി ശമ്ബളവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍; പ്രതിഷേധക്കണി

വിഷുവിനും പാതി ശമ്ബളവുമായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍; പ്രതിഷേധക്കണി

തിരുവനന്തപുരം: വിഷുവിനും കെഎസ്‌ആർടിസി ജീവനക്കാർക്ക് പൂർണ ശമ്ബളം പ്രതീക്ഷ മാത്രം. ഈ മാസത്തെ പകുതി ശമ്ബളം മാത്രമാണ് ജീവനക്കാർക്ക് ലഭിച്ചിട്ടുള്ളത്.

ശമ്ബളം മുഴുവനായി നല്‍കാത്തത്തില്‍ പ്രതിഷേധിച്ച്‌ ജീവനക്കാർ പ്രതിഷേധ കണി ഒരുക്കി പ്രതിഷേധിച്ചു. വിഷുദിനത്തില്‍ കെഎസ്‌ആർടിസി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ജീവനക്കാർക്ക് മാസങ്ങളായി മുഴുവൻ സമ്ബളവും നല്‍കുന്നില്ല. ജീവനക്കാരുടെ യാതൊരു തരത്തിലുള്ള അഭിപ്രായങ്ങളും പരിഗണിക്കാതെ ഗഡുക്കളായാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അതും അധികൃതർക്ക് തോന്നുമ്ബോള്‍ മാത്രമാണ് ശമ്ബളം നല്‍കുന്നത്. മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിക്കണമെന്നും ബിഎംഎസ് പ്രവർത്തകർ പറഞ്ഞു.

എത്ര സാമ്ബത്തിക പ്രതിസന്ധിയുണ്ടെങ്കിലും കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്ബളം ഒറ്റ ഗഡു ആയി മാസാദ്യം നല്‍കും. ചിലവുകള്‍ ചുരുക്കാനും പാഴ്‌ച്ചിലവുകള്‍ ചൂണ്ടികാട്ടാനും ഉള്ള നിർദേശങ്ങള്‍ സ്വീകരിക്കാൻ സദാ സന്നദ്ധമാണ് ഗതാഗത വകുപ്പ് എന്നെല്ലമായിരുന്നു അധികാരത്തിലെത്തിയപ്പോള്‍ ഗതാഗത വകുപ്പുമന്ത്രി കെബി ഗണേഷ് കുമാർ വാഗ്ധനം നല്‍കിയത്.

Previous articleഇടുക്കി: കുമളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. സ്വകാര്യ ബാങ്ക് സെയില്‍സ് മാനേജരും ട്രിച്ചി സ്വദേശിയുമായ ദീപക്ക് മനോഹരൻ ആണ് പിടിയിലായത്. ഫോണ്‍ വാങ്ങാൻ എന്ന വ്യാജേനെയെത്തിയാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തീയതി കുമളി തേക്കടി ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് ദീപക്ക് ഫോണുകള്‍ മോഷ്ടിച്ചത്. സ്വകാര്യ ബാങ്കിലെ സെയില്‍സ് മാനേജരായ ദീപക്ക് മനോഹർ സഹപ്രവർത്തകർക്കൊപ്പാണ് തേക്കടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയത്. കുമളി ടൗണിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഫോണ്‍ വാങ്ങാനെന്ന വ്യാജേന ഇയാള്‍ സ്ഥാപനത്തില്‍ എത്തിയത്. കൗണ്ടറില്‍ ആളില്ലെന്ന് മനസിലായ ദീപക്ക് മേശപ്പുറത്ത് നിന്നും കടയുടമയുടെ ഒന്നര ലക്ഷം രൂപ വില വരുന്ന ഐ ഫോണും മറ്റൊരു ആൻഡ്രോയ്ഡ് ഫോണും മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ കടയുടമ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് മൊബൈല്‍ ടവർ ലൊക്കേഷൻ ശേഖരിച്ചപ്പോഴേക്കും ഇയാള്‍ സിംകാർഡ് ഊരി മാറ്റിയ ശേഷം ഫോണ്‍ ഓഫ് ചെയ്തു. തുടർന്ന് കുമളിയിലെ കടകളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതില്‍ നിന്നും സംഘമെത്തിയ വാഹനത്തെ സംബന്ധിച്ച്‌ സൂചന ലഭിച്ചു. ഇത് പിന്തുടർന്ന് ട്രാവല്‍ ഏജൻസിയിലും വാഹനം ബുക്ക് ചെയ്ത ആളെയും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ദീപക്ക് പിടിയിലായത്. കുമളിയിലെ മറ്റ് കടകളില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ അടക്കം ചെറിയ ചില സാധനങ്ങളും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ സമാനമായ മറ്റ് കേസുകള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next articleകോടതിയില്‍ സ്വകാര്യത സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഭയപ്പെടുത്തുന്നുവെന്ന് അതിജീവിത;ഇത് അനീതി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular