Connect with us
Malayali Express

Malayali Express

സി.എച്ച്‌ സെന്‍ററിന്‍റെ നിര്‍മാണ ഫണ്ടിലേക്ക്‌ അഞ്ചു ലക്ഷം രൂപ നല്‍കും

GULF

സി.എച്ച്‌ സെന്‍ററിന്‍റെ നിര്‍മാണ ഫണ്ടിലേക്ക്‌ അഞ്ചു ലക്ഷം രൂപ നല്‍കും

Published

on

ദുബൈ: മങ്കട ഗവണ്മെന്റ്‌ ആശുപത്രി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മങ്കട സി.എച്ച്‌ സെന്‍റെറിന്‍റെ ആസ്ഥാന നിര്‍മാണത്തിലേക്ക്‌ ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി അഞ്ചു ലക്ഷം രൂപ നല്‍കും.

ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള മങ്കട സി.എച്ച്‌ സെന്‍റെര്‍ ദുബൈ ചാപ്‌റ്റര്‍ സമാഹരിച്ച തുക ദുബായ്‌ കെ.എം.സി.സി ആസ്ഥാനത്ത്‌ നടന്ന മണ്ഡലം ജനറല്‍ കൌന്‍സിലില്‍ വെച്ച്‌ മങ്കട സി.എച്ച്‌ സെന്‍റര്‍ ജന:കണ്‍വീനര്‍ വി.എം അഷ്‌റഫ്‌ വേങ്ങാട്‌ ദുബായ്‌ കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറിയും യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം ജന:സെക്രട്ടറിയുമായ നിഹ്മതുള്ള മങ്കടക്ക്‌ കൈമാറി.ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്‍റ്‌ അസീസ്‌ പെങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു.

2013ല്‍ ബഹു.പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രവര്‍ത്തനം ആരംഭിച്ച മങ്കട സി.എച്ച്‌ സെന്‍റെര്‍ നിലവില്‍ മലാപറമ്പ്‌ എം.ഇ.എസ്‌ മെഡിക്കല്‍ കോളേജ്‌ മങ്കട ഗവണ്മെന്‍റ്‌ ഹോസ്‌പിറ്റല്‍ എന്നിവ കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തികുന്നത്‌.

മങ്കട സി.എച്ച്‌ സെന്‍റെര്‍ മങ്കട ഹോസ്‌പിറ്റല്‍ സമീപം വിലക്ക്‌ വാങ്ങിയ 23 സെന്റ്‌ സ്ഥലത്ത്‌ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ആസ്ഥാനത്തിന്‍റെ ശിലാസ്ഥാപനം കഴിഞ്ഞ റംസാനില്‍ ബഹു.പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിരവ്‌ഹിച്ചിരുന്നു.

പെരിന്തല്‍മണ്ണ മഞ്ചേരി ഹൈവേ റോഡിലുഉള്ള ഏക ഗവണ്മെന്‍റ്‌ ആശുപത്രിയായ മങ്കട ഹോസ്‌പിറ്റല്‍ ആസ്ഥാനക്കി വരുന്ന മങ്കട സി.എച്ച്‌ സെന്‍റര്‍ ആസ്ഥാനം പാവപെട്ട രോഗികള്‍ക്ക്‌ ഒരു അത്താണിയായിമാറും എന്ന്‌ കൌണ്‍സില്‌ അഭിപ്രായപെട്ടു.

മണ്ഡലം നേതാക്കളായ അബ്ദുല്‍ നാസര്‍ കൂടിലങ്ങാടി, മുഹമ്മദാലി കൂട്ടില്‍,റാഫി കൊളത്തൂര്‍,ബഷീര്‍ വെള്ളില, അന്‌ജൂം അങ്ങാടിപ്പുറം,പി.കെ അനസ്‌ മങ്കട,അഹമദ്‌ ബാബു കുറുവ,ഷൌകത്ത്‌ മറീന റസ്റ്റോറന്റ്‌,ഹംസ പുളിക്കതൊടി, സുഹൈര്‍ കുറുവ എന്നിവര്‍ സംബന്ദിച്ചു. മണ്ഡലം ജന:സെക്രട്ടറി സലിം വെങ്കിട്ട സ്വാഗതവും വി.എം അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News