Connect with us
Malayali Express

Malayali Express

യൂറോപ്പ് വീണ്ടും അഭയാർഥി പ്രവാഹ ഭീഷണിയിലെന്ന് ജർമൻ ആഭ്യന്തരമന്ത്രി

EUROPE

യൂറോപ്പ് വീണ്ടും അഭയാർഥി പ്രവാഹ ഭീഷണിയിലെന്ന് ജർമൻ ആഭ്യന്തരമന്ത്രി

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : യൂറോപ്പ് വീണ്ടും അഭയാർഥി പ്രവാഹ ഭീഷണിയിലാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി ഹോഴസറ്റ് സീഹോഫർ മാധ്യമങ്ങളെ അറിയിച്ചു. തുർക്കിയിൽ വർഷങ്ങളായി തമ്പടിച്ചു കിടക്കുന്ന നാൽപത് ലക്ഷത്തിലധികം അഭയാർഥികളായിരിക്കും ഇനി യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട് എത്തുകയെന്ന് സീഹോഫർ മുന്നറിയിപ്പ് നൽകി. ഇവരെ സംരക്ഷിക്കാൻ ഇതിനകം ബില്യൻ കണക്കിന് യൂറോ യൂറോപ്യൻ യൂണിയൻ ചിലവഴിച്ചിട്ടുണ്ട്.

സിറിയായിൽ നിന്നും ഇറാക്കിൽ നിന്നും ഉള്ള ഈ അഭയാർഥികളെ തുറന്നു വിടുമെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ ഈ അടുത്ത കാലത്ത് ഭീഷണിപ്പെടുത്തിയിരുന്നു. തുർക്കിയിൽ നിന്ന് കടൽ മാർഗം ഗ്രീസിലെത്തി അവിടെ നിന്നാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അഭയാർഥികൾ എത്തുക.

തുർക്കിയിൽ നിന്ന് എത്തുന്ന അഭയാർഥികളെ തടയിടാൻ യൂറോപ്യൻ രാജ്യങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീഹോഫർ ആവശ്യപ്പെട്ടു.
2015–ൽ ജർമനിയിലേക്ക് പത്ത് ലക്ഷത്തിലധികം അഭയാർഥികളാണ് കടന്ന് വന്നത്. ഇനി ഒരു അഭയാർഥി സുനാമിക്ക് ജർമൻ ജനത ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News