Thursday, April 25, 2024
HomeIndiaഅരവിന്ദ് കേജ്രിവാളിന്റെ ജാമ്യത്തില്‍ സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ എഎപി

അരവിന്ദ് കേജ്രിവാളിന്റെ ജാമ്യത്തില്‍ സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ എഎപി

ല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് ആം ആദ്മി പാർട്ടി. പാർട്ടി അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും ജയില്‍വാസവും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനുള്ള എല്ലാ വഴികളും എഎപി തേടുമ്ബോള്‍ സുപ്രീം കോടതിയാണ് പാർട്ടിയുടെ അവസാന പ്രതീക്ഷ.

കേജ്രിവാളിന്റെ അറസ്റ്റോടെ ആം ആദ്മിയുടെ രണ്ടാം നിര നേതാക്കള്‍ ആരൊക്കയാണെന്ന് കൂടി രാഷ്ട്രീയ ലോകം കണ്ടു.

കേജ്രിവാളിന്റെ ഭാര്യ സുനിത പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളില്‍ സജീവമാകുമ്ബോള്‍ ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സഞ്ജയ് സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും രംഗത്തിറങ്ങി. കേജ്രിവാള്‍ ജയിലില്‍ തുടരുകയാണെങ്കില്‍ ഭാവിയില്‍ പാർട്ടിയുടെ പ്രവർത്തനങ്ങള്‍ നയിക്കുക ഇവരാകും.

“മുഖ്യമന്ത്രി തിരിച്ചെത്തുന്നത് വരെ സുനിത ജിയുടെ കൈയ്യില്‍ പാർട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കുന്നതില്‍ അപാകതയില്ലെന്ന് പാർട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്, എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. അതുവരെ മറ്റ് മുതിർന്ന നേതാക്കള്‍ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും,” ഒരു മുതിർന്ന എഎപി നേതാവ് പറഞ്ഞു. നിലവിലെ സംഭവവികാസങ്ങളെല്ലാം എഎപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം സ്തംഭിപ്പിക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ അതിനെയെല്ലാം തങ്ങള്‍ അതിജീവിക്കുമെന്നും എഎപി വ്യക്തമാക്കുന്നു

എംഎല്‍എമാരുമായും കൗണ്‍സിലർമാരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ താൻ മുഖ്യമന്ത്രിയുടെ ദൂതൻ മാത്രമാണെന്നും അദ്ദേഹത്തിന് പകരക്കാരനല്ലെന്നും സുനിത ആവർത്തിച്ച്‌ പറഞ്ഞതായി വൃത്തങ്ങള്‍ പറഞ്ഞു. സഞ്ജയ് സിംഗും മാനും ഇന്ന് തിഹാർ ജയിലിലെത്തി കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തും. സർക്കാരിന്റേയും പാർട്ടിയുടേയും മുന്നോട്ടുപോക്കിനെക്കുറിച്ച്‌ ഈ കൂടിക്കാഴ്ച്ചയില്‍ ചർച്ച നടക്കും. എല്ലാത്തിലുമുപരി സുപ്രീം കോടതിയില്‍ നല്‍കുന്ന ജാമ്യാപേക്ഷയിലാണ് കേജ്രിവാളിന്റേയും ആം ആദ്മി പാർട്ടിയുടേയും പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular