Connect with us
Malayali Express

Malayali Express

സൗ​ദി സം​സ്കൃ​തി​യു​ടെ നേ​ര്‍രൂ​പ​മായി അ​ല്‍ അ​മൂ​ദി മ്യൂ​സി​യം

GULF

സൗ​ദി സം​സ്കൃ​തി​യു​ടെ നേ​ര്‍രൂ​പ​മായി അ​ല്‍ അ​മൂ​ദി മ്യൂ​സി​യം

Published

on

ജി​ദ്ദ: മ​ക്ക ജി​ദ്ദ എ​ക്സ്പ്ര​സ് ഹൈ​വേ​യു​ടെ ഓ​രം ചേ​ര്‍ന്ന് ശു​മൈ​സി ചെ​സ്​​പോ​സ്​​റ്റി​ന​ടു​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ല്‍ അ​മൂ​ദി മ്യൂ​സി​യം സ​ന്ദ​ര്‍ശ​ക​ർ​ക്ക്​ വി​സ്മ​യം പ​ക​രു​ന്നു. സൗ​ദി സം​സ്കൃ​തി​യു​ടെ നേ​ര്‍രൂ​പ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന മ്യൂ​സി​യ​ത്തി​ല്‍ പൗ​രാ​ണി​ക​ത​യു​ടെ എ​ല്ലാ ശേ​ഷി​പ്പു​ക​ളും പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്കു​ന്നു. വി​ശു​ദ്ധ ക​അ്ബ​യു​ടെ പ​ഴ​യ​കാ​ല ശേഷിപ്പുക​ള്‍ മു​ത​ല്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ ഒ​രു​കാ​ല​ത്ത് സ​മൃ​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ല​പ്പ വ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് മ്യൂ​സി​യ​ത്തി​​െൻറ ആ​ക​ര്‍ഷ​ണീ​യ​ത.
ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷം മു​റ്റി​നി​ല്‍ക്കു​ന്ന മ​രു​ഭൂ​മി​യു​ടെ ഒ​ത്ത ന​ടു​വി​ല്‍ വി​ശാ​ല​മാ​യ ഒ​രു ​േകാ​മ്പൗ​ണ്ടി​ലു​ള്ള ഭ​വ​ന​ത്തി​ലാ​ണ് അ​ല്‍ അ​മൂ​ദി മ്യൂ​സി​യം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​തി​രി​ക്ത​മാ​യ രീ​തി​യി​ലാ​ണ് മ്യൂ​സി​യം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍ശ​ക​രെ സ്വാ​ഗ​തം ചെ​യ്യു​ക. ഗ്രൂ​പ്പാ​യി മ്യൂ​സി​യം സ​ന്ദ​ര്‍ശി​ക്കാ​ന​ത്തെു​ന്ന​വ​രെ പ്ര​ത്യേ​ക ത​ര​ത്തി​​​ലെ തൊ​പ്പി ധ​രി​പ്പി​ക്കു​ക​യും സൗ​ദി ബാ​ന​റി​ന് കീ​ഴി​ല്‍ ഗ്രൂ​പ് ഫോ​ട്ടോ​ക്ക് അ​ണി​നി​ര​ത്തു​ക​യും ചെ​യ്യു​ന്നു. 35ഒാ​ളം സ്​​റ്റാ​ളു​ക​ളി​ലാ​യി നി​ര​വ​ധി പൗ​രാ​ണി​ക വ​സ്തു​ക്ക​ള്‍ ശാ​സ്ത്രീ​യ​മാ​യി വെ​ച്ചി​രി​ക്കു​ന്ന​ത് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് കാ​ണാം. പ​ഴ​യ വി​ശു​ദ്ധ ഖു​ര്‍ആ​ന്‍ പ്ര​തി​ക​ള്‍, ക​അ്ബ വാ​തി​ലി​​െൻറ പൂ​ട്ട്, ക​അ്ബ​യു​ടെ മു​ക​ള്‍ ഭാ​ഗ​ത്തെ റൂ​ഫി​ല്‍നി​ന്ന് മ​ഴ​വെ​ള്ളം ഒ​ലി​ച്ചു​പോ​വാ​നു​ള്ള പ​ഴ​യ പാ​ത്തി, ഹ​ജ​റു​ല്‍ അ​സ്​​വ​ദി​നെ ആ​വ​ര​ണം ചെ​യ്യു​ന്ന ലോ​ഹ​ത്ത​കി​ട്, ഹ​ജ്ജ് ക​ർ​മ​ത്തി​ല്‍ ക​ല്ലെ​റി​യു​ന്ന പ്രാ​ചീ​ന ജം​റ​യു​ടെ രൂ​പം, ഉം​റ​യു​ടെ പ​ഴ​യ​കാ​ല ​െറ​ക്കോ​ഡു​ക​ള്‍ തു​ട​ങ്ങി വി​ശു​ദ്ധ ക​അ്ബ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച​ത് ച​രി​ത്രാ​ന്വേ​ഷി​ക​ളി​ല്‍ കൗ​തു​ക​മു​ണ​ര്‍ത്തു​ന്ന​താ​ണ്.

സൗ​ദി പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ള്‍, വി​വി​ധ​ത​രം വാ​ളു​ക​ള്‍, ആ​യു​ധ​ങ്ങ​ള്‍, കാ​ര്‍ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നാ​ണ​യ ശേ​ഖ​ര​ങ്ങ​ള്‍, ചി​ത്ര​പ്പ​ണി​ക​ളു​ള്ള ത​രാ​ത​രം പാ​ത്ര​ങ്ങ​ള്‍, ജ​യി​ല്‍ മാ​തൃ​ക ,ജ​യി​ലി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍, അ​റ​ബ് ഭ​ക്ഷ​ണ​ങ്ങ​ള്‍ പാ​കം ചെ​യ്യു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍, വി​വി​ധ മൃ​ഗ​ങ്ങ​ളു​ടെ ഫോ​സി​ലു​ക​ളി​ല്‍ സ്​​റ്റ​ഫു​ക​ള്‍ നി​റ​ച്ച​ത് എ​ല്ലാം ആ​ക​ര്‍ഷ​ണീ​യ​മാ​യ കാ​ഴ്ച​ക​ളാ​ണ്. സൗ​ദി വ​സ്ത്ര​ങ്ങ​ള്‍ അ​തി​​െൻറ ത​ന​ത് രീ​തി​യി​ല്‍ ധ​രി​പ്പി​ച്ച് ഫോ​േ​ട്ടാ എ​ടു​ക്കാ​ന്‍ മ്യൂ​സി​യം ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണി​ക്കു​ന്ന ഒൗ​ല്‍സു​ക്യം എ​ടു​ത്തു പ​റ​യ​ത്ത​ക്ക​താ​ണ്. ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ര്‍ത്തു​ന്ന പ​ഴ​യ ട്രാ​ന്‍സി​സ്​​റ്റ​ര്‍, ത​യ്യി​ല്‍ മെ​ഷീ​ന്‍,കി​ണ​ര്‍, മ്യൂ​സി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഏ​താ​നും ദ​ശ​ക​ങ്ങ​ള്‍ക്കു മു​മ്പ് സൗ​ദി അ​റേ​ബ്യ​യി​ല്‍ സി​നി​മ പ്ര​ദ​ര്‍ശ​നം ന​ട​ന്നി​രു​െ​ന്ന​ന്ന​ത് തെ​ളി​യി​ക്കു​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ള്‍, തു​ട​ങ്ങി​യ എ​ണ്ണ​മ​റ്റ പൗ​രാ​ണി​ക വ​സ്തു​ക്ക​ളു​ടെ ശേ​ഖ​രം​കൊ​ണ്ട് ധ​ന്യ​മാ​ണ് അ​ല്‍ അ​മൂ​ദി മ്യൂ​സി​യം. ഉം​റ​ക്കും ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നും എ​ത്തി​ച്ചേ​രു​ന്ന ഇ​ന്തോ​നേ​ഷ​ന്‍ തീ​ർ​ഥാ​ട​ക​രു​ടെ പ്ര​ധാ​ന ആ​ക​ര്‍ഷ​ക കേ​ന്ദ്ര​മാ​ണ് ഈ ​മ്യൂ​സി​യ​മെ​ങ്കി​ലും മ​ല​യാ​ളി പ്ര​വാ​സി​ക​ളോ തീ​ർ​ഥാ​ട​ക​രോ ഇ​വി​ടെ എ​ത്തു​ന്ന​ത് വി​ര​ള​മാ​ണ്.

പു​തു​ത​ല​മു​റ​ക്കും വി​ശു​ദ്ധ തീ​ർ​ഥാ​ട​ന​ത്തി​​നെ​ത്തു​ന്ന​വ​ര്‍ക്കും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് അ​ല്‍ അ​മൂ​ദി മ്യൂ​സി​യ​മെ​ന്ന് ഗു​ഡ്വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നി​ഷേ​റ്റി​വി​​െൻറ പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. ഇ​സ്മ​യി​ല്‍ മ​രു​തേ​രി പ​റ​ഞ്ഞു. എ​ക്​​സ്​​പ്ലോ​​​ര്‍ ടു ​മ​ക്ക​യു​ടെ ഭാ​ഗ​മാ​യി ഗു​ഡ്​ വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നി​ഷേ​റ്റി​വ് പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം മ്യൂ​സി​യം സ​ന്ദ​ര്‍ശി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ ഈ ​മ്യൂ​സി​യം കാ​ണാ​തെ പോ​വ​രു​തെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​സ​ന്‍ ചെ​റൂ​പ്പ​യും പ​റ​ഞ്ഞു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News