EUROPE
പീഡനം: ജർമൻ പൊലീസുകാർ കുറ്റസമ്മതം നടത്തി; ഇരയുടെ മൊഴി നിർണായകമായി

കൈപ്പുഴ ജോൺ മാത്യു
ബർലിൻ : ജർമനിയിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത പോളണ്ടുകാരി യുവതിയ ലൈംഗികമായി പീഡിപ്പിച്ച രണ്ട് ജർമൻ പൊലീസുകാർ കുറ്റസമ്മതം നടത്തി. ഈ വിവരം കേസ് അന്വേഷിക്കുന്ന പ്രോസിക്യൂട്ടറാണ് മാധ്യമങ്ങളെ അറിയിച്ചത്.
ജർമൻ ജനതയ്ക്കും പൊലീസിനും നാണക്കേട് ഉണ്ടാക്കിയ സംഭവം കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് എർഫർട്ട് നഗരത്തിലെ ഗോത്താ പൊലീസ് സ്റ്റേഷനിൽ ആണു നടന്നത്. പോളണ്ടുകാരി യുവതി മതിയായ രേഖകളില്ലാതെ ജർമനിയിൽ കഴിയുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വീട് കയറി പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ചു പാസ്പോർട്ടും മറ്റ് രേഖകളും പരിശോധിക്കണം എന്നു പറഞ്ഞു വിശ്വസിപ്പിച്ചാണു യുവതിയെ പൊലീസ് കാറിൽ കയറ്റി സ്റ്റേഷനിലെത്തിച്ചത്.
തുടർന്ന് നാൽപതുകാരനും ഇരുപത്തിയഞ്ചുകാരനുമായ രണ്ടു പൊലീസുകാർ ചേർന്നു യുവതിയെ മാറിമാറി പീഡിപ്പിച്ചു.
പീഡനത്തിനു ശേഷം മോചിതയായ യുവതി ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി. തുടർന്നു യുവതിയുടെ പരാതിയെ തുടർന്ന് ഉന്നത പൊലീസ് സംഘം എത്തിയിരുന്നു. രണ്ടു പൊലീസുകാരെയും കസ്റ്റഡിയിലെടുത്തു. നാൽപതുകാരൻ പൊലീസ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ ഓടിച്ചിട്ടു കീഴ്പ്പെടുത്തുകയായിരുന്നു.
ഇന്നലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. രണ്ടുപേരും ക്രൂരമായി പീഡിപ്പിച്ചെന്നു യുവതി രഹസ്യ മൊഴി നൽകി. നിർബന്ധിച്ച് ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും ജഡ്ജിയോട് യുവതി തുറന്നു പറഞ്ഞു.
വേലി തന്നെ വിളവു തിന്നുന്ന സംഭവത്തെ ജർമൻ പൊലീസ് സംഘടന നിശിതമായി അപലപിച്ചു. രണ്ടു പൊലീസുകാരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി മന്ത്രി ജോർജ് മയർ മാധ്യമങ്ങളെ അറിയിച്ചു. തുടർന്ന് ജോലിയിൽ നിന്് ഇവരെ പുറത്താക്കുമെന്ന് മന്ത്രി പറഞ്ഞു. മൂന്നു വർഷം മുതൽ 15 വർഷം വരെ ജയിൽ ശിക്ഷ ഉറപ്പാണ്.
-
INDIA5 hours ago
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; ബിസിജി, റോട്ടാ വാക്സിന് നര്മാണത്തെ ബാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
-
KERALA5 hours ago
തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി: രണ്ട് മരണം, 18 പേര്‍ക്ക് പരിക്കേറ്റു
-
INDIA5 hours ago
ബിഎസ്എഫിനെതിരെ തൃണമൂല്‍ ഉന്നയിച്ച ആരോപണം നിര്‍ഭാഗ്യകരം; തിരഞ്ഞെടുപ്പ് കമ്മിഷന്
-
KERALA5 hours ago
അഞ്ചാം ദിനം കോവിഡ് വാക്സിന് സ്വീകരിച്ചത് 12,120 ആരേഗ്യപ്രവര്‍ത്തകര്‍; സംസ്ഥാനത്ത് ഇതുവരെ 47,893 പേര് വാക്സിന് സ്വീകരിച്ചു
-
INDIA5 hours ago
കാട്ടാനയെ തുരത്താന്‍ ടയറില്‍ തീ കൊളുത്തി എറിഞ്ഞു; തീ പടര്‍ന്ന് ആന ചരിഞ്ഞു
-
KERALA5 hours ago
എല്ലാ ജില്ലകളിലും അദാലത്ത്; പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മന്ത്രിമാര്‍
-
KERALA5 hours ago
നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസം, കേരളമെന്നത് സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് പിണറായി കരുതരുത്: കെ. സുരേന്ദ്രന്
-
INDIA5 hours ago
അമിത് ഷായുടെ അക്കൗണ്ട് മരവിപ്പിച്ചതില്‍ ട്വിറ്ററിനോട് വിശദീകരണം തേടി ഐ.ടി. പാര്‍ലമെന്ററി സമിതി