Connect with us
Malayali Express

Malayali Express

ബംഗ്ലാദേശ് സ്വാതന്ത്ര്യദിനാഘോഷം ; ഗാന്ധികുടുംബത്തിനെ ക്ഷണിച്ച്‌ ഷെയിഖ് ഹസീന

INDIA

ബംഗ്ലാദേശ് സ്വാതന്ത്ര്യദിനാഘോഷം ; ഗാന്ധികുടുംബത്തിനെ ക്ഷണിച്ച്‌ ഷെയിഖ് ഹസീന

Published

on

ഡല്‍ഹി : ബംഗ്ലാദേശിന്‍റ 50-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ഗാന്ധി കുടുംബത്തെ പ്രത്യേകം ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന . ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന, കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയെയും കുടുംബത്തെയും സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്രത്യേകം ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ അറിയിച്ചു .
നാല് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.

സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ ഷെയിഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ്മയും സംഘത്തില്‍ ഉണ്ടായിരുന്നു .

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെയും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവരെയും 50-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് ഷെയിഖ് സഹീന ക്ഷണിച്ചിട്ടുണ്ട് . ഗാന്ധികുടുംബം ക്ഷണം സ്വീകരിച്ചതായും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.

Continue Reading

Latest News