Connect with us
Malayali Express

Malayali Express

ബിജെപി നേതാവിനേയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു!

INDIA

ബിജെപി നേതാവിനേയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു!

Published

on

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ബിജെപി നേതാവിനേയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി വെടിവെച്ചു കൊന്നു.

ആക്രമണത്തില്‍ ബിജെപി നേതാവടക്കം അഞ്ചുപേരാണ് മരിച്ചത്. ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖരത്, സഹോദരന്‍ സുനില്‍, മക്കളായ പ്രേംസാഗര്‍, രോഹിത്, ബന്ധു ഗജാരെ എന്നിവരാണ് മരിച്ചതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വ്യക്തിവൈരാഗ്യമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

വീടിനു പുറത്തിരിക്കുകയായിരുന്ന രവീന്ദ്ര ഖരത്തിനെയാണ് അക്രമികള്‍ ആദ്യം വെടിവച്ചത്. തോക്കും കത്തിയുമുപയോഗിച്ചാണ് അദ്ദേഹത്തെ അക്രമികള്‍ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

Continue Reading

Latest News