Connect with us
Malayali Express

Malayali Express

ഉറങ്ങിക്കിടന്ന നാലുപേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; സീരിയൽ കില്ലർ പിടിയിൽ

USA

ഉറങ്ങിക്കിടന്ന നാലുപേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; സീരിയൽ കില്ലർ പിടിയിൽ

Published

on


പി പി ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്ക് ചൈന ടൗണിൽ ഉറങ്ങിക്കിടന്നിരുന്ന അഞ്ചു ഭവന രഹിതരെ മെറ്റൽ പൈപ്പുകൊണ്ടു തലയ്ക്കടിച്ചു മാരകമായി പരുക്കേൽപ്പിച്ചു കൊലപ്പെടുത്തിയ സീരിയൽ കില്ലർ റോഡ്രിഗസ് സാൻറ്റോസ് (24)നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 5 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളിയാഴ്ച അർധരാത്രിക്കു ശേഷമാണ് ഭവനരഹിതരായ റോഡ്രിഗസ് വലിയൊരു മെറ്റൽ പൈപ്പുമായി ഹോട്ടൽ ചൈനാ ടൗണിലെത്തിയത്. മൂന്നുവർഷം മുൻപ് ബ്രോങ്കിലുള്ള സ്വവസതിയിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.

മുൻപ് ആറു തവണയെങ്കിലും ക്രിമിനൽ കുറ്റത്തിന് സാന്റോസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈന ടൗണിൽ ഉറങ്ങിക്കിടന്നിരുന്ന ഓരോരുത്തരെയായാണ് ഇയാൾ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇവരുടെ ശിരസ് റോഡിൽ ചിതറിക്കിടന്നിരുന്നതായി ന്യൂയോർക്ക് പൊലീസ് കമാൻഡർ സ്റ്റീഫൻ ഹൂസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റിരുന്ന മറ്റൊരാളെ ആശുപത്രിയിലേക്കു മാറ്റി. വിവരം ലഭിച്ചതനുസരിച്ച് എത്തിച്ചേർന്ന പൊലീസ് തോളിൽ മെറ്റൽ പൈപ്പുമായി നിൽക്കുന്ന പ്രതിയെയാണു കണ്ടത്.

യാതൊരു ലക്ഷ്യവും തനിക്ക് ഇല്ലായിരുന്നുവെന്നു പൊലീസിനോട് ഇയാൾ പറഞ്ഞു. കൂടുതൽ പേർ ഇയാളുടെ ആക്രമണത്തിന് ഇരകളായിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചു വരുന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News