Connect with us
Malayali Express

Malayali Express

ആംബർ ഗൈഗർ കേസ്സിലെ പ്രധാനസാക്ഷി വെടിയേറ്റു മരിച്ചു

USA

ആംബർ ഗൈഗർ കേസ്സിലെ പ്രധാനസാക്ഷി വെടിയേറ്റു മരിച്ചു

Published

on


പി പി ചെറിയാൻ

ഡാലസ് : മുൻ ഡാലസ് പൊലീസ് ഓഫിസർ ആംബർ ഗൈഗറിന്റെ വെടിയേറ്റു മരിച്ച ബോത്തം ജോൺ താമസിച്ചിരുന്ന മുറിയുടെ നേരെ മുൻപിലുള്ള മുറിയിൽ താമസിച്ചിരുന്ന വ്യക്തിയും ഈ കേസ്സിലെ പ്രധാന സാക്ഷിയുമായിരുന്ന ജോഷ്വ ബ്രൗൺ ( 28) ഒക്ടോബർ 4നു രാത്രി 10.30നു വെടിയേറ്റു മരിച്ചതായി അറ്റോർണി ലിമെറിറ്റ് അറിയിച്ചു.

2018 സെപ്റ്റംബറിൽ സംഭവം നടക്കുമ്പോൾ ബോത്തം ജീനിന്റെ മുറിയിലേക്ക് ആംബർ പ്രവേശിക്കുന്നതും വെടിയുണ്ടയുടെ ശബ്ദം കേട്ടതും കേസ്സിന്റെ വിസ്താരത്തിനിടയിൽ ജോഷ്വ വിവരിച്ചിരുന്നു.

ഡാലസിന്റെ അപാർട്മെന്റ് പാർക്കിങ് ലോട്ടിൽ വെടിയേറ്റു കമഴ്ന്നു കിടക്കുകയായിരുന്ന ജോഷ്വ എന്ന് പൊലീസ് പറഞ്ഞു. ഉടൻ പാർക്ക് ലാന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാർക്കിങ് ലോട്ടിൽ നിരവധി വെടിയൊച്ച കേട്ടതായും ദൃക്സാക്ഷി പറഞ്ഞു.

താൻ ഗൺ വയർലെൻസിന്റെ ഇരയാകുമോ എന്ന് ജോഷ്വ ഭയപ്പെട്ടിരുന്നതായി അറ്റോർണി മെറിറ്റ് പറഞ്ഞു. അടുത്ത ഇര താനാകുമോ എന്നു വിചാരണ വേളയിൽ സൂചിപ്പിച്ചിരുന്നു. ബോത്തം ജോണിനെ വെടിവച്ച ശേഷം നടന്ന സംഭവങ്ങളെല്ലാം ഇയാൾ കോടതിയിൽ പറഞ്ഞിരുന്നു. ഈ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News