Saturday, April 20, 2024
Homehealthലൈംഗിക ശേഷിക്കുറവ്; പുരുഷന്മാര്‍ക്ക് വീട്ടു വളപ്പില്‍ തന്നെ വയാഗ്ര

ലൈംഗിക ശേഷിക്കുറവ്; പുരുഷന്മാര്‍ക്ക് വീട്ടു വളപ്പില്‍ തന്നെ വയാഗ്ര

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പല തരത്തിലെ ലൈംഗിക പ്രശ്‌നങ്ങളും സാധാരണയാണ്. ഇതില്‍ ശാരീരികം മാത്രമല്ല, ചിലപ്പോള്‍ മാനസികവും പെടും.

സ്ത്രീകളേക്കാള്‍ പുരുഷന്മാരേയാണ് സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടുന്നതെന്നു പറയാം. ലൈംഗിക ശേഷിക്കുറവ് പല പുരുഷന്മാരേയും അലട്ടുന്നു. ഇതില്‍ ഉദ്ധാരണ പ്രശ്‌നമാണ് പ്രധാനപ്പെട്ട ഒന്ന്. ശീഘ്രസ്ഖലനം, ലൈംഗിക താല്‍പര്യക്കുറവ് എന്നിവയെല്ലാം ശേഷിക്കുറവില്‍ പെടുന്നവ തന്നെയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ വഴികള്‍ തേടിപ്പൊകുന്നവര്‍, ഇതു വഴി പല ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളിലും ചെന്നു പെടുന്നവര്‍ ധാരാളമുണ്ട്.

എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് യാതൊരു ദോഷവും വരുത്താത്ത, തികച്ചും പ്രകൃതിദത്തമായ പല വഴികളുമുണ്ട്. പലതും നമ്മുടെ പ്രകൃതിയിലെ തന്നെ ഉല്‍പന്നങ്ങള്‍.വാഴച്ചുണ്ട് ഉദ്ധാരണ സമയം നീണ്ടു നില്‍ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് തോരന്‍ വച്ചു കഴിയ്ക്കാം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഇത് അരിഞ്ഞ് ലേശം ഉപ്പിട്ടു വേവിച്ചു കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും. പ്രകൃതിയിലെ വയാഗ്രയാണ് മുരിങ്ങയെന്നു പറയാം. പ്രത്യേകിച്ചും മുരിങ്ങയുടെ കുരു.

ഇത് അരച്ചു പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്. മൂത്ത കുരു വേണം, ഉപയോഗിയ്ക്കാന്‍. ഈ കുരു ഉണക്കിപ്പൊടിച്ചു പാലില്‍ തിളപ്പിച്ചു കഴിയ്ക്കുന്നതും ഗുണം നല്‍കും. നിലപ്പന എന്ന ആയുര്‍വേദ സസ്യം ഇതിനു പറ്റിയ നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ കിഴങ്ങാണ് ഉപയോഗിയ്‌ക്കേണ്ടത്. ഇത് ഉണക്കി പൊടിയ്ക്കുക. ഈ പൊടി പശുവിന്‍ പാലില്‍ കലര്‍ത്തി കുടിയ്ക്കാം. പശുവിനെ കറന്ന് ചൂടോടെ ഉള്ള പച്ചപ്പാലില്‍ ചേര്‍ത്ത് ഉടന്‍ കുടിയ്ക്കണം. തിളപ്പിയ്ക്കരുത്.

നിലപ്പനക്കിഴങ്ങ് അരച്ചു പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. സീസണ്‍ കാലത്ത് സമ്ബുഷ്ടമായ ചക്കക്കുരുവും ശേഷിക്കുറവിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് മണ്ണില്‍ ഇട്ടു വച്ച്‌ പിന്നീട് തോരന്‍ വച്ചു കഴിയ്ക്കാം. അല്ലെങ്കില്‍ പുഴുങ്ങിക്കഴിയ്ക്കാം. ഗുണമുണ്ടാകും. ഏത്തപ്പഴം സെക്‌സ് മൂഡിലേയ്ക്കു വരാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചും നെയ്യില്‍ വരട്ടി കഴിച്ചാല്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇത് ഒരുപോല പ്രയോജനകരവുമാണ്.

ശരീരത്തിന് സ്റ്റാമിന നല്‍കുന്ന ഒന്നു കൂടിയാണ് ഏത്തപ്പഴം. ഇരട്ടി മധുരം മറ്റൊരു മരുന്നാണ്. ഇതു പൊടിയ്ക്കുക. ഇതിന്റെ പൊടി പാലില്‍ കലക്കി നെയ്യും തേനും ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്.നട്‌മെഗ് അഥവാ ജാതിയ്ക്ക രുചിയ്ക്കും മണത്തിനും മാത്രമല്ല, ലൈംഗികപരമായ ഗുണങ്ങള്‍ക്കും മികച്ചതാണ്. വെറ്റില, ജാതിയ്ക്ക എന്നിവ ചേര്‍ത്തു ചവച്ചരച്ചു നീരിറക്കുന്നതു ഗുണം നല്‍കും. ഇതുപോലെ ജാതിയ്ക്ക തേനും പുഴുങ്ങിയ മുട്ടയുമായി ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

വെളിച്ചെണ്ണയില്‍ ജാതിയ്ക്ക അരച്ചത് ചേര്‍ത്തു കാച്ചി ഈ വെളിച്ചെണ്ണ കൊണ്ട് അവയവം മസാജ് ചെയ്യുന്നതു നല്ലതാണ്. കടല, ചെറുപയര്‍, ഗോതമ്ബ് എന്നിവ കുതിര്‍ത്തുക. ഇത് ആട്ടിന്‍പാലില്‍ ഇട്ടു വേവിയ്ക്കണം. ഇതു തണുത്തു കഴിയുമ്ബോള്‍ ഇതില്‍ അല്‍പം തേനും നെയ്യും ചേര്‍ത്തു കഴിയ്ക്കാം. ഇതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular