Connect with us
Malayali Express

Malayali Express

സർപ്രൈസ് പാർട്ടി നൽകുന്നതിനു ശ്രമിച്ച മരുമകൻ ഭാര്യാപിതാവിന്റെ വെടിയേറ്റ് മരിച്ചു

USA

സർപ്രൈസ് പാർട്ടി നൽകുന്നതിനു ശ്രമിച്ച മരുമകൻ ഭാര്യാപിതാവിന്റെ വെടിയേറ്റ് മരിച്ചു

Published

on


പി പി ചെറിയാൻ

ഫ്ളോറിഡ : ഭാര്യാ പിതാവിന്റെ പിറന്നാളിന് സർപ്രൈസ് പാർട്ടി നൽകുന്നതിനു ശ്രമിച്ച മരുമകൻ വെടിയേറ്റു മരിച്ചു. ജന്മദിനത്തിന്റെ തലേരാത്രി ഭാര്യാ പിതാവ് റിച്ചാർഡ് ഡെന്നിസിന്റെ (61) മുന്നിലേക്ക് വീടിനു പുറകിലുള്ള കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന മരുമകൻ ക്രിസ്റ്റഫർ ബർഗൻ (37) എടുത്തു ചാടുകയായിരുന്നു. ആളെ തിരിച്ചറിയുന്നതിന് മുൻപ് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചു ഡെന്നിസ് വെടിവച്ചു.

പെൻസ കോളായിലെ ഗൾഫ് ബ്രീസിലായിരുന്നു സംഭവം. രാത്രി 9.30ന് വീട്ടിലെത്തിയ ഡെന്നിസ് മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നതു കേട്ടു തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. വീണ്ടും രാത്രി 11.30 ന് പുറകുവശത്തെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല, തോക്കെടുത്തു വാതിൽ തുറന്ന് പുറത്തിറങ്ങി. ഈ സമയത്താണു മരുമകൻ കുറ്റിക്കാട്ടിൽ നിന്നും ജന്മദിനാശംകൾ അറിയിച്ചു കൊണ്ടു മുന്നിലേക്ക് എടുത്തുചാടിയത്.

ശബ്ദം ആരുടേതാണെന്നോ, എന്താണ് പറഞ്ഞതെന്നോ ശ്രദ്ധിക്കാതെ പെട്ടെന്ന് തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. പുറത്ത് ഇരുട്ടായിരുന്നു. വെടിയേറ്റ് നിലത്തു വീണപ്പോഴാണ് ആളെ മനസ്സിലായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News