Connect with us
Malayali Express

Malayali Express

മലയാളി വിദ്യാർഥി ലോക ചാംപ്യൻഷിപ്പിലേക്ക്

EUROPE

മലയാളി വിദ്യാർഥി ലോക ചാംപ്യൻഷിപ്പിലേക്ക്

Published

on

ബലാറസ് : പതിനഞ്ചു വയസ്സുകാരൻ മലയാളി വിദ്യാർഥി നിരഞ്ജൻ രാജീവ്‌ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബലാറസിലെ മിൻസ്കിൽ നടന്ന യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ലോക ചാംപ്യൻഷിപ് ക്വാളിഫിക്കേഷൻ സമയം മറികടന്നാണ് ഈ നേട്ടം. മൂന്ന് തവണ നാഷനൽ ചാംപ്യനും, ഇന്ത്യയിലെ ഏറ്റവും വേഗതയാർന്ന ജൂനിയർ ഐസ് സ്‌കേറ്ററും ആണ് നിരഞ്ജൻ.

ഇപ്പോൾ അച്ഛൻ രാജീവ് ഗോപാലകൃഷ്ണൻ, അമ്മ നിഷ പണിക്കർ, അനുജത്തി രുദ്ര എന്നിവർക്കൊപ്പം മംഗലാപുരത്തു താമസിക്കുന്ന നിരഞ്ജൻ കഴിഞ്ഞ നാലു വർഷമായി നാഷണൽ കോച്ച് അവദൂത് തവാടേയുടെ കീഴിൽ ആണ് ട്രെയിനിങ് നടത്തുന്നത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News