Connect with us
Malayali Express

Malayali Express

ലോക ഏകദിന ക്രിക്കറ്റ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്ലിയും ബുംറയും

INDIA

ലോക ഏകദിന ക്രിക്കറ്റ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്ലിയും ബുംറയും

Published

on

ലോക ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തി വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും. ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനം തന്നെ കോഹ്ലി നിലനിര്‍ത്തി. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മ്മയും ഉണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

പാകിസ്ഥാന്റെ മുഹമ്മദ് ആമിര്‍ ഏഴാം സ്ഥാനത്തേക്ക് എത്തി. ആമിറിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ശ്രീലങ്കക്കെതിരെ നേടിയ നാല് വിക്കറ്റാണ് ആമിറിനെ ഏഴാം സ്ഥാനത്ത് എത്തിയത്. ഇതിന് മുന്‍പ് പത്താം സ്ഥാനത്ത് എത്തിയതാണ് ആമിറിന്റെ കരിയറിലെ മറ്റൊരു മികച്ച് റാങ്കിങ്.

പാകിസ്ഥാനില്‍ നിന്നുള്ള മറ്റൊരു പേസ് ബൗളര്‍ ഉസ്മാന്‍ ഷിന്‍വാരി 28 സ്ഥാനം മെച്ചപ്പെടുത്തി 43 ാം റാങ്കിലെത്തി. ശ്രീലങ്ക്ക്കെതിരെ തന്നെ നേടിയ ആറ് വിക്കറ്റാണ് ഷിന്‍വാരിയുടെ റാങ്കിങ് മെച്ചപ്പെട്ടത്. ഏകദിന ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡാണ്.

Continue Reading

Latest News