Thursday, April 25, 2024
HomeKeralaജോയിസ് ജോര്‍ജിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ ഡീൻ കുര്യാക്കോസ്

ജോയിസ് ജോര്‍ജിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ ഡീൻ കുര്യാക്കോസ്

ല്‍ഡിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെതിരെ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസ് വക്കീല്‍ നോട്ടീസ്.

ഡീന്‍ പൗരത്വ ഭേദഗതി നിയമത്തെ അനകൂലിച്ച്‌ വോട്ടു ചെയ്തു എന്നാരോപിച്ച്‌ ജോയ്സ് ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചത്. നോട്ടീസില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ 15ദിവസത്തിനുള്ളില്‍ മാപ്പുപറയണമെന്നാണ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരിക്കുന്നത്.

വീഡിയോ ജോയ്സ് ജോര്‍ജിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റ് ചെയ്തത്. മാപ്പു പറയാൻ തയ്യാറായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular