Connect with us
Malayali Express

Malayali Express

ഉപദേശം വേണ്ട, ആദ്യം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്ക്, പാക് താരങ്ങളോട് ധവാന്‍

INDIA

ഉപദേശം വേണ്ട, ആദ്യം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്ക്, പാക് താരങ്ങളോട് ധവാന്‍

Published

on

കാശ്മീല്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ രംഗത്ത് വന്ന പാക് താരങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. പാക് താരം ഷാഹിദ് അഫ്രീദിയുടെ അഭിപ്രായ പ്രകടനത്തിന് മറുപടിയായാണ് ധവാന്‍ ട്വീറ്റ് ചെയ്തത്. ആരെങ്കിലും നമ്മുടെ രാജ്യത്തെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും നമ്മള്‍ അതിനെതിരേ അണിനിരക്കും. ഞങ്ങള്‍ക്ക് പുറമേ നിന്നുള്ളവരുടെ ഉപദേശം ആവശ്യമില്ലെന്നും ധവാന്‍ ട്വീറ്റ് ചെയ്തു.

കാശ്മീര്‍ വിഷയത്തില്‍ അഫ്രിദിക്കെതിരെ നേരെത്തെയും ധവാന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരുടെ ഉപദേശം വേണ്ടെന്നായിരുന്നു ധവാന്റെ പ്രതികരണം. ആരെങ്കിലും നമ്മുടെ രാജ്യത്തെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും നമ്മള്‍ അതിനെതിരേ അണിനിരക്കും. ഞങ്ങള്‍ക്ക് പുറമേ നിന്നുള്ളവരുടെ ഉപദേശം ആവശ്യമില്ല. ആദ്യം നിങ്ങള്‍ സ്വന്തം രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കൂ. എന്നിട്ടാവാം മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നത്. ഒരു പഴമൊഴിയുണ്ട്. ചില്ലുമേടയില്‍ ഇരിക്കുന്നവര്‍ മറ്റുള്ളവര്‍ക്കു നേരെ കല്ലെറിയരുത്- ധവാന്‍ ട്വിറ്ററില്‍ കുറിച്ചു.കാശ്മീരില്‍ നിരപരാധികളെ വെടിവച്ച് കൊല്ലുകയാണെന്നും അതീവ ഗുരുതരമായ അവസ്ഥയാണ് അവിടെ. അതുകൊണ്ട് വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നുമാണ് അഫ്രീദിയുടെ ആവശ്യം. എന്നാല്‍ താരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Continue Reading

Latest News