Connect with us
Malayali Express

Malayali Express

വാഹനങ്ങള്‍ നിരോധിക്കില്ല, പക്ഷെ രാജ്യത്തെ ബസുകളെല്ലാം ഉടന്‍ ഡീസല്‍ ഉപേക്ഷിയ്ക്കും: നിതിന്‍ ഗഡ്കരി

INDIA

വാഹനങ്ങള്‍ നിരോധിക്കില്ല, പക്ഷെ രാജ്യത്തെ ബസുകളെല്ലാം ഉടന്‍ ഡീസല്‍ ഉപേക്ഷിയ്ക്കും: നിതിന്‍ ഗഡ്കരി

Published

on

അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ബസുകളും പരമ്പരാഗത ഇന്ധനങ്ങളെ ഉപേക്ഷിയ്ക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വൈദ്യുതിയോ അല്ലെങ്കില്‍ പാരമ്പര്യേതര ഊര്‍ജം ഉപയോഗിക്കുന്നവയോ ആയി ബസുകള്‍ മാറുമെന്നും ഡല്‍ഹിയില്‍ നടന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകരുടെ എനര്‍ജി എഫിഷ്യന്‍സി നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ഈ വാഹനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമൊന്നുമില്ല. പക്ഷെ യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ തന്നെ ഇത് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബയോ സി.എന്‍.ജി, എഥനോള്‍, മെഥനോള്‍ എന്നിവയാകും ഇന്ധനങ്ങളെന്നും ഗഡ്കരി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ല. നിരത്തിലുള്ള പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ നിരോധിക്കേണ്ട സാഹചര്യവുമില്ല ഗഡ്കരി പറഞ്ഞു. പക്ഷെ പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം സ്വാഭാവികമായി തന്നെ നടക്കും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പഴയ വാഹനങ്ങള്‍ പൊളിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കാനുള്ള തീരുമാനം ക്യാബിനറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം ഇത് അംഗീകരിച്ചിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.

Continue Reading

Latest News