Friday, April 19, 2024
HomeUSAസിഎംഎസ് അലുംനൈ അസ്സോസിയേഷൻ യുഎസ് ചാപ്റ്റർ സ്കോളർഷിപ്പ് വിതരണം നവംബർ 19ന്

സിഎംഎസ് അലുംനൈ അസ്സോസിയേഷൻ യുഎസ് ചാപ്റ്റർ സ്കോളർഷിപ്പ് വിതരണം നവംബർ 19ന്

ന്യുയോർക്ക് ∙ കോട്ടയം സിഎംഎസ് കോളജ് അലുംനൈ അസ്സോസിയേഷൻ ഓഫ് യുഎസ് ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്കോളർഷിപ്പ് വിതരണം നവംബർ 19 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തിരഞ്ഞെടുത്ത 20 കുട്ടികൾക്കാണ് 20000 വീതം ഓരോ വർഷവും സ്കോളർഷിപ്പ് നൽകുന്നത്. പഠനം പൂർത്തിയാക്കുന്നതുവരേയും ഓരോ വർഷവും സ്കോളർഷിപ്പ് നൽകുമെന്നും കൂടാതെ പുതിയ കുട്ടികളെ കണ്ടെത്തി അവർക്കും സ്കോളർഷിപ്പ് നൽകുമെന്നും പ്രസിഡന്റ് പ്രൊഫ. സണ്ണി മാത്യൂസ് സെക്രട്ടറി കോശി ജോർജ്, ട്രഷറർ ഡോ. റ്റി. വി. ജോൺ എന്നിവർ അറിയിച്ചു.

നവംബർ 19ന് വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 9 മണിക്ക് സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ ചേരുന്ന അവാർഡ് ദാനചടങ്ങിൽ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ (ബിഷപ്പ് ഓഫ് സിഎസ്ഐ മദ്ധ്യ കേരള ഡയോസിസ്) മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

പ്രൊഫ. സണ്ണി മാത്യൂസ് – 201 736 8767

കോശി ജോർജ് – 718 314 8171

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular