Connect with us
Malayali Express

Malayali Express

ഇന്ത്യന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍

LATEST NEWS

ഇന്ത്യന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിനെതിരെ മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ എം പിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ഋഷഭ് പന്തിന് നേരെയുള്ള മാനേജ്മെന്റനിന്റെ സമീപനത്തെ ചോദ്യം ചെയ്യ്തുകൊണ്ടാണ് ഗംഭീര്‍ രംഗതെത്തിയത്. വിന്‍ഡീസ് പര്യടനത്തില്‍ ഋഷഭ് പന്തിന് ഫോമിലാകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് താരം സെലക്ഷന്‍ കമ്മിറ്റിയുടെ നിരീക്ഷണത്തിലാണ്. കൂടാതെ താരത്തിന് പരിശീലകന്‍ രവി ശാസ്ത്രയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന ടി 20 പരമ്പരയിലും പന്തിന് മികച്ച ഒരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. അനാവിശ്യ ഷോട്ടുകള്‍ അടിച്ചാണ് പന്ത് കളിയില്‍ പുറത്താകുന്നത്. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റിനെതിരെ ഗംഭീര്‍ രംഗത്തെത്തിയത്. സഞ്ജുവിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഗംഭിറിന്റെ പ്രതികരണം.

വ്യക്തിപരമായി പന്തിനെക്കാള്‍ മുന്‍തൂക്കം നല്‍കുന്നത് സഞ്ജുവിന് തന്നെയാണ്. എന്നിരുന്നാലും മാനേജ്മെന്റ് ഇപ്പോള്‍ പന്തിനെ കുറിച്ച് പറയുന്ന വാക്കുകളില്‍ എനിക്ക് നിരാശയുണ്ട്. പന്തിനെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ടീം മാനേജ്മെന്റില്‍ നിന്നും ഉണ്ടാകുന്നത്. ഇനിയും കളിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ടീമില്‍ നിന്നും പുറത്താകുമെന്നും പറയുന്നു. ഒരു യുവതാരത്തോട് പറയേണ്ടത് ഇങ്ങനെയല്ല. പന്ത് ഓരോ ഷോട്ടും വിവേകത്തോടെ കളിക്കുക എന്നതാണ്. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ കോളത്തില്‍ ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ഇപ്പോര്‍ പന്ത് റണ്‍സ് കണ്ടെത്തന്നതിലും നിലനില്‍പ്പിന് വേണ്ടിയാണ് കളിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ വശങ്ങളില്‍ നിന്നും സമ്മര്‍ദം ഏറുകയാണ്. ഈ സമയം അവന്റെ തോളില്‍ കൈയിട്ട് നിന്നെ ടീമിന് ആവിശ്യമുണ്ട് എന്നാണ് പറയേണ്ടത്. അത് അവനില്‍ ആത്മവിശ്വാസം കൂട്ടും ഗംഭീര്‍ പറഞ്ഞു.

Continue Reading

Latest News