Connect with us
Malayali Express

Malayali Express

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യ: ദീപക് പുനിയ ഫൈനലില്‍

LATEST NEWS

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യ: ദീപക് പുനിയ ഫൈനലില്‍

Published

on

കസാഖ്സ്ഥാനില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ദീപക് പുനിയയിലുടെ മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ സ്വിറ്റ്സര്‍ലണ്ടിന്റെ സ്റ്റെഫാന്‍ റെയ്ച്മുത്തിനെ മലര്‍ത്തിയടിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ദീപക് പുനിയ മാര്‍ച്ച് ചെയ്തത്. സെമി പോരാട്ടത്തില്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ കൂടിയായ പുനിയ 8-2 നാണ് സ്വിസ് താരത്തെ പരാജയപ്പെടുത്തിയത്.
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദീപക് പുനിയ. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഒരേയൊരു ഇന്ത്യന്‍ താരം സുശീല്‍ കുമാര്‍ മാത്രമാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ പ്രവേശിച്ചതോടെ 2020 ടോക്കിയോ ഒളിംപിക്സ് യോഗ്യത ദീകപ് പുനിയ നേടിയിരുന്നു. ഇതുവരെ നാലു ഗുസ്തി താരങ്ങളാണ് ടോക്കിയോയിലേയ്ക്ക് ടിക്കറ്റ് നേടിയിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇന്ത്യ മൂന്നു വെങ്കല മെഡലുകളാണ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, രവി കുമാര്‍ എന്നിവര്‍ റെപ്ചാര്‍ജ് റൗണ്ടിലാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്.

Continue Reading

Latest News