Connect with us
Malayali Express

Malayali Express

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരേപിച്ച് യുവാക്കളെ മര്‍ദ്ദിച്ച് സംഭവം : നാല് പേര്‍ കൂടി അറസ്റ്റില്‍

KERALA

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരേപിച്ച് യുവാക്കളെ മര്‍ദ്ദിച്ച് സംഭവം : നാല് പേര്‍ കൂടി അറസ്റ്റില്‍

Published

on

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരേപിച്ച് യുവാക്കളെ മര്‍ദ്ദിച്ച് സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. കെകണ്ടോട്ടി ഓമാനൂരില്‍ വെച്ചാണ് രണ്ട് പേരെ നാട്ടുകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനിലയില്‍ ആക്കിയത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷ്ണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസില്‍ മൂന്ന് പേരെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നേരത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഓമാനൂര്‍ സ്വദേശികളായ ഫൈസല്‍, മുത്തസ് ഖാന്‍, ദുല്‍ഫിക്കറലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതും പൊലീസ് പകര്‍ത്തിയതുമടക്കം അമ്പതോളം വീഡിയോകളാണ് കേസന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചത്.

കാര്‍ യാത്രക്കാരായ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി പറഞ്ഞത് കേട്ടാണ് നാട്ടുകാര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചത്. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. യുവാക്കള്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഓണ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് പത്താം ക്ലാസുകാരന്‍ നുണക്കഥ ചമച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News