Thursday, April 25, 2024
HomeUncategorizedകുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍: മദ്രാസ്‌ ഹൈക്കോടതി വിധി ചോദ്യംചെയ്‌ത് സുപ്രീം കോടതി.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍: മദ്രാസ്‌ ഹൈക്കോടതി വിധി ചോദ്യംചെയ്‌ത് സുപ്രീം കോടതി.

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്നത്‌ കുറ്റകരമായി പരിഗണിക്കേണ്ടതില്ലെന്ന മദ്രാസ്‌ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതി.

ഇതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട്‌ പോലീസിനും പ്രതികള്‍ക്കും ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നോട്ടീസ്‌ അയച്ചു.
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്നത്‌ പോക്‌സോ നിയമപ്രകാരമോ വിവരസാങ്കേതിക നിയമം എന്നിവ പ്രകാരമോ കുറ്റകരമല്ലെന്ന ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന ജനുവരി വിധിയെ ചോദ്യംചെയ്‌തുള്ള ഹര്‍ജിയാണു സുപ്രീം കോടതി പരിഗണിക്കുന്നത്‌.
ദൃശ്യങ്ങള്‍ സൃഷ്‌ടിക്കുകയും കൈമാറുകയും പ്രചരിപ്പിക്കുയും ചെയ്‌തെങ്കില്‍ മാത്രമേ പോക്‌സോ, ഐ.ടി. നിയമപ്രകാരം കുറ്റകരമാവുകയുള്ളൂവെന്നും മദ്രാസ്‌ ഹൈക്കോടതി പറഞ്ഞിരുന്നു. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ മൊബൈല്‍ ഫോണിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത സംഭവത്തില്‍ 28 കാരനായ യുവാവിനെതിരായ നടപടികള്‍ റദ്ദാക്കുകയും ചെയ്‌തു.
അതേ സമയം, വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സ്‌, യൂട്യൂബ്‌, ടെലിഗ്രാം എന്നിവയ്‌ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്‌ അയച്ചിരുന്നു. നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരിരക്ഷ നഷ്‌ടപ്പെടുമെന്നായിരുന്നു മുന്നറിയിപ്പ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular